വി.സുരേശൻ
വിദ്യാഭ്യാസം
വിദ്യ അദ്ധ്യാപകർ സമരത്തിലായതിനാൽ കുട്ടികളെ സ്കൂൾ വരാന്തയിലിരുത്തി നാട്ടുകാർ പഠിപ്പിക്കുന്നു. രണ്ടുപേർ മലയാളവും സയൻസും പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ഒരു യുവാവ് മുന്നോട്ടുവന്നു. “ഞാൻ കണക്കുപഠിപ്പിക്കാം.” കുട്ടികൾ കണക്കുബുക്കെടുത്തു. “ആദ്യം ഒരു മനക്കണക്ക്. ഒരു മാങ്ങയ്ക്ക് രണ്ടു രൂപ. ഒരു തേങ്ങയ്ക്ക് അഞ്ചുരൂപ. എന്നാൽ എന്റെ വയസ്സെത്ര?” സാറ് ചോദ്യം ആവർത്തിച്ചെങ്കിലും പിളേളർക്ക് എത്തുംപിടിയും കിട്ടിയില്ല. ഒരുവന് കാര്യം മനസ്സിലായെന്ന് തോന്നുന്നു. അവൻ വിളിച്ചു പറഞ്ഞുഃ “സാറിന് ഇരുപത്തി...
ഒരു പോസ്റ്റിൽ കയറിപ്പറ്റാൻ
ബിരുദം യോഗ്യതയായുളള പി.എസ്.സിയുടെ ഒരു ഉദ്യോഗപ്പരീക്ഷയ്ക്ക് കടംകഥയും കളിക്കണക്കുംപോലുളള ചോദ്യങ്ങളുണ്ടായിരുന്നുവെന്നറിഞ്ഞപ്പോൾ ഉണ്ടായ അത്ഭുതമാണ് ഈ വരികൾക്കാധാരം. ഒരുചോദ്യം ഃ ഒരു മരച്ചില്ലയിൽ 14 പക്ഷികളിരിക്കുന്നു. വെളിവച്ചപ്പോൾ ഒരു പക്ഷി താഴെവീണു. എന്നാൽ ചില്ലയിൽ ബാക്കി എത്ര പക്ഷികളുണ്ട്? ചില്ലയിൽ പക്ഷികളൊന്നും ബാക്കിയില്ല എന്നായിരിക്കും ഉദ്ദേശിച്ച ഉത്തരം. പക്ഷേ മറ്റൊരുപക്ഷികൂടി ചത്ത് ചില്ലയിൽ കുരുങ്ങിയിരുന്നാലോ? പറന്നുപോയ രണ്ടുപക്ഷികൾ തിരിച്ചുവന്നിരുന്നാലോ? ഇനി ഇൻഡ്യാ പാക് അതിർത്തിയി...
കയ്യും കാലും പുറത്തിടരുത്
“നീയൊന്നും ഒരു കാലത്തും കൊണം പിടിക്കില്ലെടാ” എന്നു ചില കാരണവന്മാർ കുടുംബത്തിലെ ഭാവി വാഗ്ദാനങ്ങളെ ആശീർവദിക്കാറുണ്ട്. “കെ.എസ്.ആർ.ടി.സി. ഒരുകാലത്തും രക്ഷപ്പെടുകയില്ല.” എന്ന് ഒരു കാരണവർ പറഞ്ഞതുകേട്ടപ്പോഴാണ് പഴയ ആശീർ്‘വാതം’ ഓർത്തുപോയത്. രക്ഷപ്പടുകയില്ലെന്നു പറഞ്ഞ പലരും- വീരപ്പനുൾപ്പെടെ രക്ഷപ്പെടുന്നുണ്ടല്ലോ എന്നതാണ് ഒരു ആശ്വാസം. മകൻ അവസരത്തിനൊത്തുയർന്ന് തന്തയ്ക്കു തറുതല പറഞ്ഞുഃ “ഈ കോർപ്പറേഷൻ ലാഭമുണ്ടാക്കും.” ആർക്ക്? എന്നു വ്യക്തമാക്കിയിട്ടില്ല. സാധാരണക്കാരെ സംബന്ധിച്ച് ‘റേഷൻ’പോല...
തിലോത്തമയും ദൈവവും പിന്നെ ഞാനും
ഫോട്ടോയിലെ മഹാവിഷ്ണു ജീവനോടെ മുന്നിൽ നിൽക്കുന്നു. “ഏ, സുരേശാ..” “എ.സുരേശനല്ല, വി.സുരേശനാണ് എന്നു പറയാനാണു തോന്നിയത്. പക്ഷേ ദൈവത്തോടു തമാശ പാടില്ലല്ലോ.” “ഇന്ന് സിനിമാതാരങ്ങളെ ഞങ്ങളെക്കാൾ വലിയ ദൈവങ്ങളായി പ്രതിഷ്ഠിക്കുന്നു. അവർക്കുവേണ്ടി ക്ഷേത്രം പണിയുന്നു. പൂജിക്കുന്നു.” “സത്യമാണ്.” “എന്നിട്ടും നിനക്ക്, ഒന്നും പറയാനില്ലേ? എഴുതാനില്ലേ?” “ഞാൻ ഒന്നുരണ്ടു തവണ ആലോചിച്ചതാണ്.” “അതോ യഥാർത്ഥ ദൈവങ്ങളെ നീയും മറന്നോ?” “അയ്യോ, ഇല്ല.” “എങ്കിൽ ധൈര്യമായി എഴുത്. ഞാനൊന്നു കാണട്ടെ.” ഞാൻ ...
പരാതികൾക്ക് ‘ഫുൾ’ പരിഹാരം
ആവലാതിക്കാരൻ ഓഫീസറുടെ കയ്യിൽ പരാതി നൽകി. വായിച്ചു നോക്കിയശേഷം അദ്ദേഹം- “ഓവർസിയറുടെ കൈയിൽ കൊടുക്കാം. അവിടെ തിരക്കിയാൽ മതി.” അയാൾ സമാധാനത്തോടെ പുറത്തിറങ്ങി. അടുത്ത ദിവസം പത്തുമണിക്കുതന്നെ ഓഫീസിൽ എത്തി. “ഓവർസിയർസാർ വന്നില്ലേ?” “മണിപത്തായില്ലേ? ഓവർസിയർ പത്തുമണിക്കു പോകും.” ആവലാതിക്കാരൻ മിഴിച്ചുനിന്നു. “അപ്പോൾ ഇനി വരുന്നത് അഞ്ചു മണിക്കാണോ?” മനസ്സിൽ തോന്നിയ സംശയം ചോദിക്കുന്നതിനുമുമ്പ് മറുപടി കിട്ടി. “ഇനി പന്ത്രണ്ടു പന്ത്രണ്ടരയാകുമ്പോൾ വന്നേക്കും.” എന്തായാലും കാത്തുനിന്നു നോക്കാം. ഓഫീസ...