വി. ശാന്തകുമാർ
നവലിബറലിസത്തെ ഭയക്കുന്നതെന്തിന്?
കമ്പോളത്തിന് കൂടുതൽ പ്രാമുഖ്യം നൽകിയും സ്വകാര്യമൂലധനം കൂടുതൽ ഉപയോഗപ്പെടുത്തിയും സാമ്പത്തികവ്യവസ്ഥ ഉദാരമാക്കണമെന്ന് വാദിക്കുന്നവരെ പൊതുവായി ‘നിയോലിബറലുകൾ’ എന്ന് ആക്ഷേപിക്കാറുണ്ട്. കേരളത്തിലെ പൊതുജീവിതത്തിലും ചർച്ചകളിലും പത്രമാസികാ പ്രസിദ്ധീകരണങ്ങളിലുമൊക്കെ, നിയോലിബറലുകൾക്കെതിരെയുള്ള ആക്ഷേപശരങ്ങൾ ധാരാളമുണ്ടാകാറുണ്ട്. എന്നാൽ നിയോലിബറൽ എന്നു വിളിക്കപ്പെടുന്ന വാദഗതികളുടെ ഗുണമെന്താണ് എന്ന് വിശദീകരിക്കുന്ന കുറിപ്പുകളും ലേഖനങ്ങളും വേണ്ടത്ര ഉണ്ടാകാറില്ല. ഇത് ഒരളവുവരെയെങ്കിലും പരിഹരിക്കാൻ ഉദ്ദേശ...