വി. മഹേന്ദ്രൻ നായർ
മാധ്യമങ്ങളോട്
കൊല്ലരുത് മാധ്യമങ്ങളെകൊല്ലരുത് തൊമ്മനെകൊല്ലരുത് , നന്മകളിത്തിരിബാക്കിയുള്ളൊനവന്‍അല്പ്പവെളിച്ചം പകര്‍ന്നുനല്‍കുന്നവന്‍!ബഹുഭൂരിപക്ഷവും കര്‍ഷകരല്ലയോഅവരുമിവിടെ പുലരേണ്ടതല്ലയോഅന്നം നമുക്കും , ഫ്യൂരിഡാനുംകയറുമവര്‍ക്കും മതിയെന്നോ?കൊല്ലരുത്നമ്മളാത്തൊമ്മനെഅവനീയിരുട്ടിലെ മിന്നാമിനുങ്ങല്ലോ! Generated from archived content: poem1_dec14_12.html Author: v_mahendrannair
മോക്ഷം
കൂടു തേടിപ്പോയി കിളിയെക്കിട്ടി വീടുതേടിപ്പോയി സഖിയെകിട്ടി അനന്തരം കാടു കയറിപ്പോയി വെളിച്ചം കിട്ടി!!! Generated from archived content: poem5_oct1_07.html Author: v_mahendrannair
അടിമത്തം
എന്റെ നാട്ടിൽ പൊട്ടിച്ച സോഷ്യലിസത്തിൻ പ്രസംഗങ്ങൾ കേട്ടു ഞാൻ ചെകിടനായ്. എന്റെ നാടിൻ പുരോഗതിതൻ വർണ്ണപ്പൊലിമകൾ കണ്ടു തിമിരങ്ങളായ്‌ത്തീർന്നു- വെൻ നയനങ്ങൾ. ഇന്നിതായെൻ നാടിന്റെ സുരക്ഷയ്‌ക്കുറപ്പാൻ ‘യൂമ’യെക്കൊണ്ടെൻ കരചരണം ബന്ധിക്കുന്നു! (‘യൂമ’ - ഇൻഡോയൂയെസ് എന്റ് യൂസ് മോണിട്ടറിംഗ് എഗ്രിമെന്റ്) Generated from archived content: poem1_jan4_10.html Author: v_mahendrannair