വി. മധുസൂദനൻ നായർ
ബാലഗ്രാമങ്ങൾ ഉണ്ടാകണം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര പട്ടണത്തിലാണ് ഞാൻ ജനിച്ചത്. നെയ്യാറിന്റെ തീരം- തീരമണലിൽ നിന്നുകൊണ്ട് എന്റെ ബാല്യം അതിദൂരത്തെങ്ങോ ഉളള അഗസ്‌ത്യകൂടത്തിൽ നെയ്യാർ ഉറവെടുക്കുന്നത് സങ്കല്പ ചലച്ചിത്രമായി കാണുമായിരുന്നു. ആ പുഴ എനിക്ക് അമ്മയോ കൂട്ടുകാരിയോ ആയിരുന്നു. ഇന്ന് വെറുമൊരു ആഴക്കിടങ്ങാണ് നെയ്യാർ. നോക്കാൻ പോലും പേടി തോന്നും. ഒരു ചെറിയ പട്ടണമെന്ന നിലയിൽ ഒരുപാട് ജീവിതാനുഭവങ്ങൾ അവിടെ നിറഞ്ഞുനിന്നിരുന്നു. ഗ്യാസ്, മൈക്രോ ഓവൻ... അവൻ... ഇവൻ ഒന്നും ഇല്ലാത്ത കാലം. പാചകത്തിന് വിറക് വേണം. വി...
വിഷുപ്പക്ഷിയോട്…
ശ്രീ. കുഴിത്തുറ രാമചന്ദ്രൻ നായർ 1970 മുതൽ 1990 വരെ രണ്ടു ദശകങ്ങൾക്കുളളിൽ രചിച്ച ഒരുപിടി കവിതകളിൽ നിന്നു തിരഞ്ഞെടുത്ത പതിനാറു കൃതികളാണ് ഈ ചെറുസമ്പുടത്തിൽ. ഇവയിൽ പലതും ആനുകാലികപ്രസിദ്ധീകരണങ്ങളിൽ മുൻപേതന്നെ മുഖം കാട്ടിയിരുന്നു. 1965 മുതൽ ഈ കവിയുടെ രചനകൾ വായിക്കാനുളള യോഗം എനിക്കുണ്ടായിട്ടുണ്ട്. 1965-ൽ അദ്ദേഹം എന്റെ ഗുരുനാഥനായിരുന്നു. സരസമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന, സുഭഗമായി മലയാളം കൈകാര്യം ചെയ്യുന്ന ഗുരുനാഥൻ. അന്ന് ധനുവച്ചപുരം കോളേജിൽ സിദ്ധവചസ്സുകളായ കുറെ അധ്യാപകരുണ്ടായിരുന്നു. ശ്രീ. കുഴിത്തു...