വി.ജയപ്രകാശ് നാരായണൻ
ഗൃഹനിർമ്മാണ തച്ചുശാസ്‌ത്രവിധികൾ
ഭൂപ്രകൃതിക്ക് അനുയോജ്യമായ തച്ചുശാസ്‌ത്രവിധികളെക്കുറിച്ച് പ്രകൃതിയുടെ സസൂക്ഷ്‌മനിരീക്ഷണമാണ് തച്ചുശാസ്‌ത്രത്തിന്റെ ഗുണമേൻമ. പ്രകൃതിക്ക് അനുയോജ്യമായ വിധത്തിൽ ഗൃഹനിർമാണത്തിനുളള പ്രസക്തി ഇന്ന് അതിപ്രധാനമാണ്. ആധുനികഗൃഹം ചൂട്, വെളിച്ചം എന്നിവയുടെ ഏറ്റക്കുറച്ചിലുകൾകൊണ്ട് മനുഷ്യരെ രോഗപീഡിതരാക്കുന്നു. കാറ്റ്, മഴ, ചൂട് തുടങ്ങിയ പ്രകൃതിശക്‌തികളിൽനിന്നുളള രക്ഷയ്‌ക്കാണ് ഗൃഹം നിർമ്മിക്കുന്നത്. ഇവയിൽനിന്ന് രക്ഷ പ്രാപിക്കുന്നതിന് ഇവയെക്കുറിച്ചുളള അവബോധം അത്യാവശ്യമാണ്. പുരാതന തച്ചുശാസ്‌ത്രപ്രകാരമ...