വി. ജയപ്രകാശ്
പടവുകൾ
സരസ്വതി ടീച്ചറുടെ ഹിന്ദിക്ലാസ്സിൽ പിൻബഞ്ചിലിരുന്ന് അവൻ റോക്കറ്റ് വിക്ഷേപണം നടത്തി. സാമൂഹികപാഠം ക്ലാസ്സിൽ ഫിലോമിന ടീച്ചറെ ധ്യാനിച്ചു ചിത്രം വരച്ചു. അദ്ധ്യാപകരെ തോല്‌പിച്ചു പടവിറങ്ങി. കള്ളുവാറ്റിയും ബോംബുണ്ടാക്കിയും മുഖ്യധാരയിലെ പ്രമാണിയായി. ഒരിക്കൽ അവൻ വന്നു. “കാളിദാസനും വ്യാസനും ഏത് യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചത്? ഏതു സർവ്വകലാശാലയാണ് അവർക്ക് ബിരുദവും ബിരുദാനന്തരബിരുദവും നല്‌കിയത്? അതുകൊണ്ട് പാഠശാലകൾ പാഴ് വേലകളാണ്....” വിദ്യാർത്ഥികളുടെ കരഘോഷങ്ങൾക്കിടയിൽ അവൻ കത്തിക്കയറി. പെൻഷൻപ...