വി.സി. ഷാജി
ജാലകം
എന്തിനെന്നറിയില്ല ജാലക വാതിലിൽ ഒളികണ്ണാലെന്നെ നീ നോക്കിനിൽപ്പൂ ചുണ്ടിലെ പൂനിലാ പുഞ്ചിരിയെന്റെ കണ്ണിനു കൗതുകമേകിടുന്നു കൺമുനയാലുളള കടാക്ഷം കൊണ്ടെന്റെ അടിമുടിയാകെ തരിച്ചിടുന്നു കടിച്ചു കശക്കി ചുവപ്പിക്കും നിൻചുണ്ടിൽ ചുംബനമേകുവാൻ തോന്നിടുന്നു യൗവ്വനമൊട്ടിൽ തുടിപ്പുകളെന്റെ അകതാരിൽ മോഹമുണർത്തിടുന്നു നിൻ മനോഗതി എങ്ങനെയറിയും പ്രായത്തിൻ ലീലകളാണോ മോഹത്തിൻ ദാഹമാണോ. Generated from archived content: poem5_dece27_05.html Author: v_c_shaji
തിരുവോണം
മഴക്കാരൊഴിഞ്ഞു മാനം തെളിഞ്ഞു മാനത്തു നക്ഷത്ര പൂക്കൾ വിരിഞ്ഞു ഉത്രാടം നീങ്ങി തിരുവോണം വന്നു ആർപ്പുവിളിയും കുരവയുമായ് ഓണം വന്നേ പൊന്നോണം വന്നേ ഊഞ്ഞാലിലാടി തുമ്പിതുളളിപ്പാടി ഓമനമക്കൾക്കോണം വന്നേ ഓണമുണ്ടോണപ്പുടവയണിഞ്ഞു ആമോദത്താലോണക്കളി തുടങ്ങി ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ....’ Generated from archived content: poem10_sept22_05.html Author: v_c_shaji
മോഹഭംഗം
മോഹമുണർത്തി അകതാരിൻ തീരത്ത് ആദ്യമായ് വന്ന മോഹനാംഗി കരയറിയാതെ തീരം വിട്ടുപോയ് മോഹഭംഗം വരുത്തി നീ ആത്‌മാവിൽ അടുക്കുമ്പോൾ അകലുന്ന, അകലുമ്പോൾ അടുക്കുന്ന അബലതൻ പ്രതിഭാസമാണെങ്കിൽ അകലെയായ് എത്രജന്മം കാത്തിരിക്കാം അകതാരിൽ മോഹമണയ്‌ക്കുവാനായ് Generated from archived content: poem2_feb15_10.html Author: v_c_shaji