വി.ജി. തമ്പി
സുതാര്യ സൗന്ദര്യമുള്ള ഒരു കാവ്യപഠനം
'' ഉറവിനു സമീപം പാര്‍ക്കുന്ന ഒന്നിനും അതിനോടെളുപ്പം വിടപറയാനാവില്ല'' മുറ്റത്തെ മണ്ണെല്ലാം വിഴുങ്ങി വായില്‍ ഈരേഴു പതിനാലു ലോകങ്ങളും കാണിച്ച് അമ്മയെ വിസ്മയിപ്പിച്ച കണ്ണന്റെ ബാല്യഭാവനയാണ് ഓര്‍മ്മ വരുന്നത്. സ്വര്‍ഗ്ഗരാജ്യം ശിശുഹൃദയങ്ങളിലാണ്. അവിടെക്ക് വീണ്ടും പിറക്കണമെന്നാണ് മുതിര്‍ന്ന ലോകത്തോട് ക്രിസ്തു മൊഴിഞ്ഞത്. എല്ലാവരിലുമുണ്ട് ഒരിക്കലും മുതിര്‍ന്നു പോകാത്ത ഒരു കുഞ്ഞ്. ഉള്ളിലുള്ള കുഞ്ഞാണ് നമുക്ക് അത്ഭുതങ്ങള്‍ കൊണ്ടു വരുന്നത് ഒരിക്കലും അസ്തമിക്കാത്ത ജിജ്ഞാസകളും കൗതുകങ്ങളും നിറയ്ക്കുന്നത്. ഭാവന...
ഒഴിഞ്ഞ കല്ലറ
പ്രിയപ്പെട്ട കവിമിത്രമേ, കവിതയിൽ നീയെന്തന്വേഷിക്കുന്നു? ഒഴിഞ്ഞ ശവക്കല്ലറയുടെ ഏകാന്തമൗനത്തിൽ മരണം കഴിഞ്ഞുള്ള ഇരുണ്ടുനനഞ്ഞ ശ്വാസപടലത്തിൽ ജീവിതത്തെ ഉപേക്ഷിച്ച ഉയിർപ്പുരാത്രിയിൽ നീ എന്തന്വേഷിക്കുന്നു - നിഴലില്ലാത്ത വെളിച്ചത്തെയോ? പുഴ ജീവിക്കുന്നത് അതിന്റെ മത്സ്യങ്ങളെക്കൊണ്ടാണ് ആകാശം അതിന്റെ പക്ഷികളെക്കൊണ്ടും പ്രിയ മിത്രമേ, നിനക്കു ജീവിക്കാനെന്തുണ്ട്? നിന്റെ സ്വപ്‌നങ്ങളിൽ നീ ജീവിക്കുമോ? സ്വപ്‌നങ്ങൾക്ക് നിന്നെ മനസിലാകുമോ? അരികുകൾ കത്തിക്കരിഞ്ഞ നിന്റെ ശരീരം മറ്റൊരു പക്ഷിയുടെ രാത്രിഗാനമാകട്ടെ ക...
ഭ്രൂണഹത്യ ചെയ്യപ്പെട്ട ഉന്മാദികളെക്കുറിച്ച്
അകത്തേയ്‌ക്കു കരയുന്ന അനുഭവങ്ങളാണ് എനിക്ക് കവിതകളായി തീരുന്നത്. അജ്ഞാതവും അനാഥവുമായ ആ കരച്ചിലുകൾ മനസ്സിനേയും ശരീരത്തേയും വിറപ്പിച്ചുകൊണ്ട് എനിക്കു ഉള്ളിൽ പാഞ്ഞു നടക്കും. തുടൽ പൊട്ടിച്ചോടുന്ന ആ ഉന്മാദിനിയെ മെരുക്കാൻ എനിക്ക് അപൂർവ്വമായിട്ടേ കഴിയാറുള്ളൂ. മിക്കവാറും ആ കരച്ചിലുകൾ എവിടെയോ ഒഴിഞ്ഞുപോകും. ഒഴിച്ചുകളഞ്ഞ വെള്ളംപോലെ എവിടെയോ അത് വറ്റിപ്പോകും. എഴുതാതെ പോകുന്ന കവിതകളിലാണ് എന്റെ ആന്തരികാനന്ദം. അവയെക്കുറിച്ചുള്ള നിഗൂഢവിസ്‌മയങ്ങളിലാണ് എനിക്ക് ആവേശം. എഴുതി തീർന്നവയോട് എനിക്ക് പ്രണ...