വി അബ്ദുല്‍ മജീദ്
പ്രതികള്‍ കേസന്വേഷിക്കുന്ന കാലം
അന്ന് 2011 ഏപ്രില്‍ 16 . കൊല്ലം പൂരലഹരിയിലാണ്. പോലീസ് സേനയുടെ ശ്രദ്ധ പൂര്‍ണ്ണമായി പൂരത്തില്‍ . രാമന്‍ കുളങ്ങരയിലുള്ള മാതൃഭൂമി കൊല്ലം ബ്യൂറോയില്‍ വൈകീട്ട് ആറുമണിക്ക് ഒരു ഫോണ്‍ കോള്‍ എത്തി. വിളിച്ചയാള്‍ക്ക് സീനിയര്‍ റിപ്പോര്‍ട്ടര്‍ വി. ബി ഉണ്ണിത്താനെ കിട്ടണം. ഓഫീസ് വളപ്പിലെ കാന്റീനില്‍ ചായ കുടിക്കുകയായിരുന്ന ഉണ്ണിത്താന് ഫോണ്‍ കണക്ടു ചെയ്തു. ഉണ്ണിത്താനെ നേരിട്ടു കണ്ട് ഒരു പ്രത്യേക വാര്‍ത്ത നല്‍കാനുണ്ടെന്ന് വിളിച്ചയാള്‍ . നേരിട്ടു കാണണമെന്നില്ലെന്നും വാര്‍ത്ത കൊടുത്തയച്ചാല്‍ മതിയെന്നും ഉണ്ണീത്താന്...