ഉഴവൂർ ശശി
വിജയന്റെ വഴി
രാജഗോപാൽ വാകത്താനത്തിന് മറുപടിയെഴുതുന്നതും ഒ.വി. വിജയനുവേണ്ടി വക്കാലത്തുപറയുന്നതും എന്റെ ജോലിയല്ലെന്നറിയാം. എന്നാൽ മുൻവിധികളോടെയും വൈരാഗ്യത്തോടെയും വിജയനെ വിചാരണചെയ്യുമ്പോൾ ‘ശാന്തിമന്ത്രം’ മനസ്സിലാക്കിയ ഈ എഴുത്തുകാരനെ മലയാളി ഇനിയും തിരിച്ചറിയുന്നില്ലെന്നുളള വിധിയുടെ ക്രൂരത ഭയങ്കരമാണ്. മനുഷ്യനിൽവരെയെത്തുന്ന പ്രപഞ്ചദർശനത്തെയും മനുഷ്യനിൽ ചുറ്റുന്ന ജീവാരാധനയെയും മറികടന്ന വിജയനെ മനുഷ്യദൈവത്തിന്റെ പാദസേവകനും പബ്ലിക് റിലേഷൻസ് ഓഫീസറുമായി മുദ്രകുത്താനുളള കുത്സിതശ്രമം ഭൂഷണമല്ല. ‘മധുരം ഗായതി’ എന്ന ഒരൊറ...