ഉത്തരംകോട്ട് ശശി
ചാറ്റ്ഃ കാണിക്കാരുടെ മന്ത്രവാദം
മന്ത്രവാദം നടത്തിയ കുറ്റത്തിന് നിരവധി മനുഷ്യർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട യൂറോപ്പിലും ആധുനിക പരിഷ്കാരത്തിന്റെ ഉച്ചകോടിയിൽ നിൽക്കുന്ന അമേരിക്കയിലും മന്ത്രവാദം ഗവേഷണവിഷയമായിട്ടുണ്ട്. നരവംശശാസ്ത്രത്തിനും സാമൂഹികശാസ്ത്രങ്ങൾക്കും പല നേട്ടങ്ങളും അതുമൂലമുണ്ടായിട്ടുണ്ട്. മന്ത്രവാദം നന്മ ചെയ്തിട്ടുളള അതേ അളവിൽ തിന്മയും ചെയ്തിട്ടുണ്ടെന്നാണ് പ്രശസ്തനരവംശശാസ്ത്രജ്ഞനായ ഫ്രേസറുടെ മതം. ബി.സി.3-ാം ശതകം മുതൽ എ.ഡി. 3-ാം ശതകം വരെയുളള കാലമാണ് ലോകത്ത് മന്ത്രവാദത്തിന്റെ സുവർണ്ണദശയായി അംഗീകരിച്ചിട...