Home Authors Posts by ഉത്തമൻ മേലടി

ഉത്തമൻ മേലടി

0 POSTS 0 COMMENTS

തൃകാലം

ഇരുൾ കർമ്മബന്ധങ്ങളുടെ വെളിച്ചത്തിന്റെ പര്യായം പകൽ ഇടനെഞ്ചിനഗ്നി കടലിന്നു നേദിക്കുന്ന സൂര്യന്റെ കാഴ്‌ച സന്ധ്യ ജീവിതത്തിനും മരണത്തിനുമിടയിലെ ഏറ്റവും നല്ല ദേവ പ്രകാശവിതാനം Generated from archived content: poem20_jun1_07.html Author: uthaman_melady

കണ്ണട

പൊട്ടിയ കണ്ണട ചില്ലിലൂടിന്നു ഞാൻ നോക്കിയിരിപ്പൂ പ്രപഞ്ച സത്യങ്ങളെ കാഴ്‌ചകൾ കാണാതിരിക്കുവാനെന്തിനീ കണ്ണടച്ചില്ലു വെറുതെയുടച്ചൂഞ്ഞാൻ? കണ്ണട കണ്ണിനോടൊത്തിരി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു; നിൻ കണ്ണിലുണ്ടായിരുന്നാർദ്ര സ്വപ്നങ്ങൾ കവിതതൻ ചാലുകൾ, കലാപത്തുടിപ്പുകൾ; നിനവിന്റെ കനലുകൾ, അലറും സമുദ്രങ്ങൾ... പ്രായമായ്‌ കണ്ണേയിനി നിനക്കെന്തിന്നു- ഞാൻ തുണ? എന്നെ വിട്ടേയ്‌ക്കുക... കണ്ണടയൂരിയെറിഞ്ഞപ്പോഴെൻ മിഴിയി- ലന്ധകാരത്തിന്റെ രാവുകൾ... കണ്ണട തോറ്റുപോയ്‌, കാണുന്ന കാഴ്‌ചകൾ എൻ മൂന്നാം മിഴി തുറന്നപ്പോൾ. ...

തീർച്ചയായും വായിക്കുക