ഉസ്മാൻ മൂത്തേടം
തുടികൊട്ട്
ഇടിവെട്ടുമ്പോൾ മഴപെയ്യും മഴ പെയ്യുമ്പോൾ ഇടിവെട്ടും ഇടിയും മഴയും കാണുമ്പോൾ കുഞ്ഞിക്കരളുകൾ തുടികൊട്ടും. Generated from archived content: kuttinadan_june25.html Author: usman_moothedam
തെറ്റ്
തെറ്റ് ചെയ്യാത്തവർ ഭൂവിലില്ല തെറ്റിൽ നിന്നാരുമേ മുക്തരല്ല തെറ്റിനെ തെറ്റായി കണ്ടിടേണം പറ്റിയ തെറ്റ് തിരുത്തിടേണം തെറ്റ് ശരിയാക്കി മാറ്റിടുവാൻ മറ്റൊരു തെറ്റാരും ചെയ്യരുതേ...! Generated from archived content: kuttinadan_dec18.html Author: usman_moothedam
മഞ്ഞക്കുരുവി
മഞ്ഞക്കുരുവീ തേൻകുരുവീ കുഞ്ഞിക്കയ്യിലിരിക്കാമോ? കഞ്ഞി വിളമ്പിത്തന്നെന്നാൽ കുഞ്ഞിക്കവിതകൾ ചൊല്ലാമോ? മഞ്ഞപ്പുടവയണിഞ്ഞെന്നും മഞ്ഞുംമഴയും കൊളളുമ്പോൾ മാറ്റിപ്പുടവയുടുക്കാഞ്ഞാൽ പിഞ്ഞിപ്പറ്റെക്കീറില്ലേ...? Generated from archived content: kuttinadan_apr16.html Author: usman_moothedam
കിട്ടുവും കുട്ടികളും
കിട്ടുവിന്റെ വീട്ടിലെട്ട് കുട്ടികളാം കൂട്ടരേ...! കുട്ടവിറ്റിട്ടെട്ടിനേയും കിട്ടുതന്നെ പോറ്റണം. കിട്ടിടുന്ന ‘തുട്ടു’കൊണ്ട് കിട്ടു പട്ട മോന്തിടും. കിട്ടുവിന്റെ കുട്ടികളോ പട്ടിണി കൊണ്ടൊട്ടിയും...! Generated from archived content: kutti_july25.html Author: usman_moothedam
നിറം
മൂളിവരും വണ്ടേ മൂകമൊന്നു നിന്നേ. കാര്യമൊന്നു ചൊല്ലാ- നുണ്ടെനിക്കു വണ്ടേ കറുകറുത്തതെന്തേ നിന്റെമേനി പൊന്നേ...? കൂരിരുട്ടത്താണോ പെറ്റതമ്മ നിന്നെ...? Generated from archived content: kutti_july10.html Author: usman_moothedam
ചാഞ്ചാട്ടം
പാറുംപാറ്റേ പൂമ്പാറ്റേ പാടും കാറ്റേ പൂങ്കാറ്റേ പാതിവിരിഞ്ഞ സുമത്തിന്റെ ചാരത്തെന്തിനു ചാഞ്ചാട്ടം..? Generated from archived content: kutti_april17.html Author: usman_moothedam
അമ്മ
എന്നെ നൊന്തുപെറ്റ എന്റെ ജീവനമ്മ പേനുറുമ്പരിക്കാ- തെന്നെ നോക്കുന്നമ്മ. മോൻ വളർന്നിടാനാ- യുളളുരുകുന്നമ്മ. എൻ കടപ്പാടമ്മോ- ടെങ്ങനെ ഞാൻ തീർക്കും? Generated from archived content: kutti1_april4.html Author: usman_moothedam
മുരിങ്ങയിലെ വിറ്റാമിൻ
അയൽവീട്ടിലെ പാറുക്കുട്ടി മുരിങ്ങയൊടിക്കാൻ വന്നിരിക്കുകയാണ്. നല്ല ഇളയ മുരിങ്ങയില തെക്കേ മുറ്റത്തോടുചാരി നിൽക്കുന്ന മരത്തിൽ ധാരാളമായുണ്ട്. പക്ഷേ, കൈയെത്തും ദൂരത്തൊന്നും കിട്ടാനില്ല. കുട്ടികൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അവർ ഒടിച്ചുകൊടുക്കുമായിരുന്നു. അവർക്ക് മരം അണ്ണാനെപ്പോലെയാണ്. ഇപ്പോൾ ഇവിടെ മുരിങ്ങ ഒടിച്ചുകൊടുക്കാൻ ഞാനല്ലാതെ മറ്റാരുമില്ല. കുട്ടികൾ പളളിക്കൂടത്തിൽ പോയിരിക്കുകയാണ്. ഭാര്യ കുളിക്കാനും. പാറുക്കുട്ടിയ്ക്ക് എങ്ങനെയാണ് മുരിങ്ങ ഒടിച്ചു കൊടുക്കാതിരിക്കുക? പതിനേഴുകാരി! നിറം കറുപ്പ...