ഉസ്‌മാൻ മൂത്തേടം
മുരിങ്ങയിലെ വിറ്റാമിൻ
അയൽവീട്ടിലെ പാറുക്കുട്ടി മുരിങ്ങയൊടിക്കാൻ വന്നിരിക്കുകയാണ്. നല്ല ഇളയ മുരിങ്ങയില തെക്കേ മുറ്റത്തോടുചാരി നിൽക്കുന്ന മരത്തിൽ ധാരാളമായുണ്ട്. പക്ഷേ, കൈയെത്തും ദൂരത്തൊന്നും കിട്ടാനില്ല. കുട്ടികൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അവർ ഒടിച്ചുകൊടുക്കുമായിരുന്നു. അവർക്ക് മരം അണ്ണാനെപ്പോലെയാണ്. ഇപ്പോൾ ഇവിടെ മുരിങ്ങ ഒടിച്ചുകൊടുക്കാൻ ഞാനല്ലാതെ മറ്റാരുമില്ല. കുട്ടികൾ പളളിക്കൂടത്തിൽ പോയിരിക്കുകയാണ്. ഭാര്യ കുളിക്കാനും. പാറുക്കുട്ടിയ്‌ക്ക് എങ്ങനെയാണ് മുരിങ്ങ ഒടിച്ചു കൊടുക്കാതിരിക്കുക? പതിനേഴുകാരി! നിറം കറുപ്പ...
ചെത്തിമിനുക്കി…
‘ചെത്തിമിനുക്കി’ നടക്കാം പക്ഷേ ചിത്തവുമതുപോലാകേണം. ഒത്തൊരുമിച്ചു നടക്കാമെന്നാ- ലുത്തമരോടൊത്താകേണം. Generated from archived content: sep18_kuttinadan.html Author: usman_moothedam
ഓണം വന്നപ്പോൾ
ഓണം വന്നപ്പോൾ പൊന്നണിഞ്ഞോണം വിരുന്നുവന്നേ പൊന്നമ്മയ്‌ക്കോണത്തിരക്കു തന്നെ! നന്നെപ്പുലർച്ചയ്‌ക്കുണർന്നിടേണം പിന്നെക്കുളിച്ചു തൊഴുതിടേണം. ഓമനമക്കളെ ചാരെവേണം ഓണപ്പുടവയണിയിക്കണം. ഓണവിരുന്നുകാരെത്തിടുമ്പോൾ ഒന്നും കുറയാതെ നോക്കിടേണം ഓണവിഭവമൊരുക്കിടേണം ഓണത്തമാശയിൽ പങ്കുവേണം അങ്ങേതിലിങ്ങേതിലെത്തിടേണം ‘അങ്ങേരെ’യിഷ്‌ടവും നോക്കിടേണം. ചിങ്ങം വന്നു വന്നണഞ്ഞു മന്ദം പൊന്നണിഞ്ഞു ചിങ്ങം. തുളളിയെത്തിയിമ്പം തുമ്പികൾ തുളളാട്ടം. കാറ്റിലെത്തി ഗന്ധം പൂക്കൾതൻ സുഗന്ധം കിളികളോമൽ ഗീതം കളകളാ സംഗീതം ഓടിയെത്തി ചി...
വ്യക്‌തി
ശക്തിയുളേളാനൊട്ടും ഭക്‌തിയില്ല ഭക്‌തിയുളേളാനിലോ ശക്തിയില്ല ശക്‌തിയും ഭക്‌തിയുമൊത്തു ചേർന്നുളെളാരു വ്യക്‌തിയെ കണ്ടാലൊ വാഴ്‌ത്തിടുക...! Generated from archived content: nursery_may31.html Author: usman_moothedam
പോരുന്നോ
തുളളിത്തുളളി പാറിനടക്കും പുളളിക്കിളിയേ പൂങ്കിളിയേ പുളളിയുടുപ്പിട്ടെന്നോടൊപ്പം പളളിക്കൂടം പോരുന്നോ? ഉണ്ണാൻ വെണ്ണച്ചോറുതരാം എണ്ണങ്ങൾ വശമാക്കീടാം. അക്ഷരമാല പഠിപ്പിക്കാം പല്ലിക്കുഞ്ഞേ പോരുന്നോ? Generated from archived content: kuttinaden_apr1.html Author: usman_moothedam
മുട്ടക്കാരൻ
മുട്ടക്കാരൻ കുട്ട്യാലി മൊട്ടത്തലയൻ കുട്ട്യാലി മുട്ടക്കുട്ട ചുമന്നയ്യോ മൂപ്പര് ചന്തയ്‌ക്കാണല്ലോ കുട്ടികൾ കൂക്കിവിളിക്കുമ്പോൾ കോപം തുളളും മൂക്കത്ത് നാലുംകൂട്ടി മുറുക്കുമ്പോൾ മൂവന്തിപ്പൂ ചുണ്ടത്ത്...! Generated from archived content: kuttinadanpattu_may17.html Author: usman_moothedam
മുട്ട പൊട്ടി
കുട്ടനൊരു വട്ടി മുട്ട മൂടിക്കെട്ടി മൊട്ടയിൽ വെച്ചേറ്റി കുട്ടനാട്ടിലെത്തി പെട്ടെന്നൊരു പട്ടി പിന്നിലിടി വെട്ടി കുട്ടനതിൽ ഞെട്ടി മുട്ടവീണു പൊട്ടി. Generated from archived content: kuttinadan_oct22.html Author: usman_moothedam
യുദ്ധം
മാനത്തുണ്ടൊരു പടയോട്ടം മാരിക്കാറിൻ തേരോട്ടം കാറുകൾ ചേരിതിരിഞ്ഞല്ലോ മാനത്തുഗ്രൻ പോരാട്ടം. താരകളും പൊന്നമ്പിളിയും താഴത്തുളേളാർ മാനവരും യുദ്ധം കണ്ടു ഭയന്നല്ലോ മാളം തേടിയൊളിച്ചല്ലോ. Generated from archived content: kuttinadan_may28.html Author: usman_moothedam
കളളക്കാക്ക
കളളക്കാക്ക കരിങ്കാക്കാ കണ്ടോ കൊമ്പിലിരിക്കുന്നു. ചാഞ്ഞു ചെരിഞ്ഞിട്ടാനോട്ടം കണ്ടാലറിയാം കളളനവൻ. കയ്യിലിരിക്കും നെയ്യപ്പം കണ്ടിട്ടല്ലേ ചങ്ങാത്തം? തട്ടിയെടുക്കുമുമ്പപ്പം ‘തട്ടിവിടട്ടേ’ ഞാനപ്പം. Generated from archived content: kuttinadan_may17.html Author: usman_moothedam
ഇടവപ്പാതി
ഇടവം പാതികഴിഞ്ഞപ്പോൾ ഇടവപ്പാതി പിറന്നല്ലോ. ഇടതടവില്ലാതിടി വെട്ടി ഇടിയും മഴയും വന്നെത്തി. മഞ്ഞക്കിളിയും കുരുവികളും കുഞ്ഞിച്ചിറകു നനഞ്ഞപ്പോൾ പുതുപുതുഗീതമുതിർത്തല്ലോ പുളകംകൊണ്ടു രസിച്ചല്ലോ. Generated from archived content: kuttinadan_may1.html Author: usman_moothedam