Home Authors Posts by ഉസ്‌മാൻ ഇരിങ്ങാട്ടിരി

ഉസ്‌മാൻ ഇരിങ്ങാട്ടിരി

11 POSTS 0 COMMENTS
ജിദ്ദ, സൗദി അറേബ്യ. Address: Phone: 00966559928984

പരദൂഷണം

വലിയ ഒരു ചുമടുമായിട്ടാണ് അയാള്‍ ദൈവത്തിന്റെ സന്നിധിയില്‍ ചെന്നത്. നെഞ്ച് വിരിച്ച് വിജയഭാവത്തില്‍, പ്രസന്ന വദനനായി, വലിയ ഗമയില്‍, നാലാള്‍ കാണട്ടെ എന്നെ എന്ന മട്ടിലാണ് നടത്തം! ദൈവസന്നിധിയിലെത്തി, ഏറെ പ്രയാസപ്പെട്ടാണ് അയാള്‍ ഭാണ്ഡം ഇറക്കി വച്ചത്. 'ഇതാ ഇതെല്ലാം എന്റെ സുകൃതങ്ങള്‍...' അയാള്‍ അഹങ്കാരത്തോടെ പറഞ്ഞു. ഉടനെ ദൈവം ഓരോരുത്തരെയായി വിളിച്ചു തുടങ്ങി. എന്നിട്ട് അതില്‍ നിന്നും ഓരോരുത്തര്‍ക്കും അവരവരുടെ വിഹിതം എടുത്തു കൊടുത്തു തുടങ്ങി. ഒടുവില്‍ ഭാണ്ഡം കാലിയായി. എന്നിട്ടും ആളുകള്‍‍ വന്നുകൊണ്ടിരുന്...

കുറ്റിപ്പെൻസിൽ

എന്റെ കുറ്റിപ്പെൻസിലിന്നലെ നിനച്ചിരിക്കാതെ പടികേറി വന്നു കണ്ണുകളിൽ വിസ്‌മയം തൊട്ടുകളിക്കേ, നിറം മങ്ങിയ പൊതിയെടുത്തഴിച്ചു. വെള്ളം ചോർന്നു തീരാത്ത ഒന്നു രണ്ട്‌ വെള്ളത്തണ്ട്‌. പച്ചപ്പു പോവാതെ ഒരു പിടി കഞ്ഞുണ്ണി. തിളക്കം നഷ്‌ടപ്പെടാത്ത കരിവളപ്പൊട്ട്‌. ചേർന്നു കിടക്കുന്ന മയിൽപ്പീലിത്തുണ്ടുകൾ അന്നേരം. എവിടെ നിന്നോ കുറേ മഴത്തുള്ളികൾ പാറി വന്നു. ഞാൻ കുട നിവർത്തി, ചേർത്തു പിടിച്ചു. അന്നത്തെപ്പോലെ. മകളിന്നും പറഞ്ഞു. ‘സ്‌റ്റട്‌ലർ’ തന്നെ വേണം; ജർമനിയുടെ അതാകുമ്പോൾ മുനയൊടിയില്ല. വടിവ്‌ കൂടും; നല്ല കൃത്യതയ...

പിറ്റേന്ന്‌

വെന്തുതുടങ്ങിയ രണ്ടു വറ്റുകളെടുത്ത്‌ കൈവെള്ളയിൽ വെച്ചപ്പോൾ അവ മുഖം വെട്ടിച്ച്‌ കാലത്തിലേക്കു തന്ന പിണങ്ങിപ്പോയി. തിളച്ചു തൂവിയ വാക്കിന്റെ വക്കിൽ നിന്ന്‌ വേവിറക്കി വെക്കുമ്പോൾ വിരൽച്ചുണ്ടുകളിൽ പൊള്ളൽക്കുത്തേറ്റു. ചുട്ടുനീറ്റുന്ന കൈ കുടഞ്ഞ്‌ തണുപ്പ്‌ പരതുമ്പോൾ ഹോർലിക്‌സ്‌ കുപ്പികൾക്കിടയിൽ മറഞ്ഞിരുന്ന്‌ തേൻ കുപ്പി കണ്ണിറുക്കിക്കാണിച്ചുഃ മിണ്ടരുത്‌. കറിക്കരിയുമ്പോൾ പൊള്ളിയ വിരൽ പള്ളയിൽ തന്നെ കത്തി തട്ടിയപ്പോൾ അടുക്കളക്കോണിൽ പേടിച്ചരണ്ട്‌ പതുങ്ങിക്കിടന്നിരുന്ന വളപ്പൊട്ടുകൾ ചോദിച്ചുഃ വല്ലാതെ നൊന്ത...

എന്റെ ആത്‌മ കഥ നിന്നോട്‌ പറയുന്നത്‌

എന്റെ കുപ്പായത്തിന്റെ കൊളുത്തുകൾ ഓരോന്നോരോന്നായി അടർത്തി മാറ്റിയപ്പോഴും വളരെ സൂക്ഷ്‌മതയോടെ ഞാനണിഞ്ഞിരുന്ന അടിയുടുപ്പുകൾ നിഷ്‌കരുണം പറിച്ചു കീറിയപ്പോഴും നിധി പോലെ കാത്തു വെച്ചിരുന്ന എന്റെ കണ്ണ്‌ കുത്തിപ്പൊട്ടിച്ച്‌, എന്നെത്തന്നെ വലിച്ചു കുടിച്ചപ്പോഴും കൃത്യം രണ്ടു കഷ്‌ണമാക്കി മുറിച്ച്‌ ചിരവിയെടുത്തപ്പോഴും ഇനിയെങ്കിലും എന്നെ ജീവിക്കാൻ വിടുമെന്ന്‌ കരുതി. ഒടുവിൽ, തീ പടർന്നു പിടിച്ച്‌ ഞാൻ നിലവിളിക്കുമ്പോൾ അഗ്‌നി ശോഭയിലായിരുന്നു നിന്റെ കണ്ണ്‌! സൂക്ഷിച്ചോണം; നീയും ഒരു ചിരട്ടയാണ്‌....! ...

രണ്ടു വരിക്കവിതകൾ

മാനം തെളിഞ്ഞാലെന്തു ഭംഗി മനം തെളിഞ്ഞാലതിലേറെ ഭംഗി സദ്‌സ്വാഭാവിയ്‌ക്ക്‌ സദ്‌ഭാവിയുണ്ട്‌ ചൊവ്വെ പോയാൽ ചൊവ്വയിലുമത്താം മുഖശ്രീയേക്കാൾ നന്ന്‌ അകശ്രീ. ശ്രീമതിയ്‌ക്ക്‌ ശ്രീ മതിയോ? പെണ്ണൊരു പുണ്യം പെണ്ണിനു വേണം കൈപുണ്യം ആളാവാൻ ആളേറെ. എന്തിനാണ്‌ പെൺ കൊച്ചേ ഈ പൊങ്ങച്ചം? Generated from archived content: poem1_july20_09.html Author: usman_iringattiri

സൂചിമുനക്ക(വിത)ഥകൾ

അഭയം കംപ്യൂട്ടറിൽ സുരക്ഷിതായാണെന്ന്‌ കരുതിഒളിച്ചിരുന്നഒരു ഇളമുറക്കാരി കവിതപേടിച്ചരണ്ട്‌ഇറങ്ങിയോടിഎ4 ൽ കേറി വാതിലടക്കുന്നു. പരിണാമം കണ്ണാടി നോക്കിമുഖം മിനുക്കുമ്പോഴുണ്ട്‌വാലു മുറിഞ്ഞ ഡാർവിൻനാലു കാലിൽ നിന്ന്‌ വെളുക്കെ ചിരിക്കുന്നു. മാറ്റം താഴേക്കു വീണ ആപ്പിൾകൃത്യം തലമണ്ടയിൽ തന്നെപതിച്ചപ്പോഴാണ്‌ഗൾഫ്‌ ഗേറ്റിന്‌ഒരു പുതിയ ബ്രാഞ്ച്‌ കൂടി തുറന്നത്‌. നീല വെളിച്ചം ഒന്നരമാസം മാത്രം പ്രായമായപെൺ പൂവിനെ നോക്കി2010 നാവുനുണക്കുമ്പോൾഫ്രോയിഡിന്റെ ഒരു ഭീമൻ ചിത്രംസ്‌ക്രീനിൽ തെളിയുന്നു. വികസനം കുന്നുകൾനാട്ടിലിറങ്ങിയ...

രണ്ട്‌ കഥകൾ

നിശാപ്രയാണം ‘എനിക്കൊന്ന്‌ വെളിക്കിരിക്കണം’. അവൾ അയാളോട്‌ പറഞ്ഞു. ‘രാത്രിയിലെ ഈ പരിപാടി ഒന്ന്‌ നിർത്തിക്കൂടെ നിനക്ക്‌? ’അകത്തൊന്നുണ്ടാക്കാൻ എത്ര കാലമായി പറയുന്നു. നിങ്ങൾ കേൾക്കണ്ടേ?“ ‘നടക്ക്‌’. അയാൾ വിളക്കുമായി പിറകെച്ചെന്നു. ‘നിങ്ങളിവിടെ ഇരുന്നാൽ മതി.’ അയാൾ മൂളിപ്പാട്ടും പാടി കാവലിരുന്നു. എല്ലാം കഴിഞ്ഞ്‌ അവർ വീട്ടിലേക്ക്‌ കേറി വാതിലടച്ചു. അപ്പോഴുണ്ട്‌ എരിയുന്ന ഒരു ബീഡിക്കുറ്റി നടന്നു പോകുന്നു പൂച്ചയെപ്പോലെ. ശതമാനം എല്ലാ ശ്രമങ്ങളും വിഫലമായപ്പോഴാണ്‌ നേർച്ചപ്പെട്ടി ലക്ഷ്യമിട്ടത്‌. പതിവില്ലാത്ത...

കള്ള നോട്ട്‌

  ദോഷം പറയരുതല്ലോ- കള്ളന്മാരാണെങ്കിലും വെള്ളിയാഴ്‌ച പള്ളിയിലുണ്ടാവും രണ്ടാളും. പതിവുപോലെ അന്നും ഖുത്വുബ നടക്കും വേളയിൽ, ഒരു ബക്കറ്റ്‌ കുള്ളൻ നടന്നു പോവും വിധം വിശ്വാസികളുടെ മുമ്പിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഓരോരുത്തരുടേയും മുമ്പിലെത്തുമ്പോൾ അവരുദ്ദേശിക്കുന്ന സംഖ്യ അതിലിടും. വലതു കൈ ചെയ്യുന്നത്‌ ഇടതു കൈ അറിയരുതെന്ന്‌ ഇക്കാര്യത്തിലെങ്കിലും നിർബന്ധമുള്ള ചില മഹല്ല്‌ നിവാസികളുള്ളതുകൊണ്ട്‌, പരമ രഹസ്യമായാണ്‌ കാര്യം നടക്കുന്നത്‌. ഖുത്വുബയും നിസ്‌ക്കാരവും കഴിഞ്ഞു. വിശ്വാസികൾ പുറ...

ക്ലോസ്‌ഡ്‌

ദേശീയപാതയിൽ ചോരയിൽ പുതഞ്ഞ്‌ ബോധമറ്റ്‌, ഏറെ നേരം അനാഥമായി കിടന്ന ചെറുപ്പക്കാരനെ ആശുപത്രിയിലെത്തിക്കാൻ, മോട്ടോർ സൈക്കിളിലെത്തിയ യുവാവ്‌ തിടുക്കപ്പെട്ടു. ഇരച്ചു വന്ന ഒരു കാറിന്‌ നേരെ അയാൾ കൈ നീട്ടി. കാർ നിർത്തിയ പാടെ ചെറുപ്പക്കാരനെ കാറിലേക്കെടുത്തു കിടത്തി. കത്തിച്ചു വിട്ടോ....‘ അയാൾ ഡ്രൈവറോട്‌ പറഞ്ഞു. കാറോടിക്കുന്നതിനിടെ, ഇടക്കിടെ പിറകിലേക്ക്‌ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്ന ഡ്രൈവർ ’നീ ഡ്രൈവിംഗിൽ ശ്രദ്ധിക്ക്‌. ഇയാളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം.‘ അല്‌പം നിരസത്തോടെ അയാൾ കയർത്തു. ഏറെ വൈകി വീട്...

ഹിറാ സ്‌ട്രീറ്റിൽ ഒരു വെളുപ്പാൻ കാലത്ത്‌

വെളിച്ചം കണ്ണു തിരുമ്മി എഴുന്നേറ്റു വരുന്നേയുള്ളൂ. വേപ്പു മരങ്ങൾ ഉറക്കച്ചടവ്‌ വിട്ടു മാറാതെ, പുതിയ ഒരു ദിവസത്തിന്റെ ഉന്മേഷത്തിലേക്ക്‌ കൺതുറന്നു നില്‌പു തുടങ്ങിയിട്ടുണ്ട്‌. ഇരുട്ട്‌ പടിയിറങ്ങിപ്പോയതറിയാതെ, സ്‌ട്രീറ്റ്‌ ലൈറ്റുകൾ വെറുതെ ചിരിച്ചുകൊണ്ടിരിക്കുകയാണ്‌. ചവറ്റുകൊട്ടക്കരികിൽ സമൃദ്ധി കടിച്ചീമ്പി വലിച്ചെറിഞ്ഞ കോഴിക്കാലുകളിൽ നിന്ന്‌, ശേഷിച്ച ഇറച്ചിനാരുകൾ കടിച്ചു കുടഞ്ഞ്‌, ചിരി തുടക്കുന്നു ഏതാനും പൂച്ചകുട്ടുകൾ. ‘ഖുമാമ’പ്പെട്ടിയിലേക്ക്‌ തലയിട്ട്‌ ഇന്നലെത്തെ വിഴുപ്പിൽ നിന്ന്‌ ഇന്നത്തെ പകൽ...

തീർച്ചയായും വായിക്കുക