ഉഷാമേനോൻ
മുഖാമുഖം
ചിരകാലമായ് നമ്മളിരുപേർ തിരശ്ശീലയ്‌ക്കിരുപുറം നില്‌ക്കു- ന്നരങ്ങോ കൊഴുക്കുന്നു. പകരുന്നു, വാങ്ങിയൊഴിയുന്നു പകിട്ടുളള പലവേഷമനവധി കാണികളിരമ്പുന്നു. കലിയലർച്ച, ചതിയെരിച്ച മൗനം, കരിയണിഞ്ഞ രൗദ്രം, മുടിയണിഞ്ഞ സാമം, കനലൊളിച്ച നർമം, പടയെടുത്ത പ്രണയം, പടമുരിഞ്ഞ വിരഹം, ചിതലരിച്ച ശോകം.... -പഴുതിലായില്ലതൊന്നുമേ പലതാം പകർന്നാട്ടമെത്രയായ്; ലക്ഷണഭദ്രം മുഖങ്ങളും! “സമയമായില്ല”-യവനികയ്‌ക്കപ്പുറം പരതുമെൻമിഴിനേർക്കു നിൻമൃദുമന്ത്രണം. “സമയമെന്നാകും”-തളർന്ന കാതിൻമുന്നിലിടയിളക്കങ്ങൾ നിറപീലിത്തിളക്കങ്ങൾ... ഇനിയു...