ഉഷാദേവി മാരായിൽ
സ്നേഹ ചികിത്സ
നീലിമയും നിര്‍മ്മലയും അയല്‍ക്കാരാണ്. സമപ്രായക്കാര്‍. ഒരുമിച്ചാണ് പള്ളിക്കൂടത്തില്‍ പോകുന്നതും വരുന്നതും. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സമര്‍ത്ഥര്‍. അവര്‍ ഉറ്റ ചങ്ങാതിമാരായതില്‍ ആര്‍ക്കും അദ്ഭുതമുണ്ടായിരുന്നില്ല. മദ്ധ്യവേനലവധി കഴിഞ്ഞപ്പോള്‍ രണ്ടുപേരുടേയും യാത്ര സൈക്കിളിലായി. “ശ്രദ്ധിച്ചു പോകണം ധാരാളം വണ്ടികള്‍ ഉള്ള റോഡാണ്”. രണ്ട് അമ്മമാരും കുട്ടികളെ ഓര്‍മ്മിപ്പിക്കും. ആഴ്ചയിലെ അവസാന ദിവസം നിര്‍മ്മലയുടെ അമ്മവീട്ടില്‍ കല്യാണത്തിനു പോകേണ്ടി വന്നു അവള്‍ക്ക്. ഒരു ദിവസം സ്കൂള്‍ മുടക്കുന്നത...
ചതുരംഗം
ചെസ്സ് ബോർഡിൽ കരുക്കൾ നിരത്തി കളിയിൽ ലയിച്ചിരിക്കുകയാണ് ആമിയും നന്ദുവും. ‘ആഹാ... രാവിലെ തന്നെ കളി തുടങ്ങിയല്ലോ കൊതികൂട്ടി തമ്മിൽ തല്ലാവരുത് കേട്ടോ. പിടിച്ചുമാറ്റാൻ ഞങ്ങളെ കിട്ടില്ല പറഞ്ഞേക്കാം. യാദൃച്ഛികമായി അവിടെയെത്തിയ അമ്മായി പറഞ്ഞു. ’അമ്മായിക്കറിയോ ചെസ്സു കളിക്കാൻ?‘ കളിയിൽ രസം പിടിച്ച നന്ദു ആരാഞ്ഞു. ’അതല്ലേ നിങ്ങൾ കളിക്കുന്നത്?‘ അമ്മായി പുഞ്ചിരിച്ചുകൊണ്ട് പഴയകാലത്തേക്ക് ഓർമ്മയെ നയിച്ചു. ’പണ്ട് ഈ കളിയുടെ പേര് ചതുരംഗം എന്നായിരുന്നു.‘ ’ഹായ് നല്ല പേര്.‘ ആമി പറഞ്ഞു. ’അതൊന്ന്...
വാൽമീകം
മുത്തി വലിയ ധൃതിയിലാണ്. സന്ധ്യയാവുന്നതേയുള്ളു. അടിച്ചു തുടച്ച് നിലത്ത് നിലവിളക്ക് കത്തിച്ചുവെച്ചു. ആദ്യം നമ്മുടെ വിളക്കു കാണണം. മഹാലക്ഷ്‌മി വിളയാടാനുള്ളതാണ്. അമ്മുക്കുട്ട്യേ. എവിടെപ്പോയ്? സന്ധ്യയായത് അറിഞ്ഞില്ലെന്നുണ്ടോ? കുട്ടികളേം കൂട്ടി മേക്കഴുകി വന്നോളൂ. നാമം ചൊല്ലാൻ വൈകണ്ട. മുത്തി തിരക്കു കൂട്ടി. എല്ലാ കുട്ടികളും സന്ധ്യാനാമം ജപിക്കണമെന്ന് മുത്തിക്ക് നിർബന്ധമാണ്. ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ച മുത്തിക്ക് അൽപം കേൾവിക്കുറവുണ്ട്. സന്ധ്യനാമം ഉറക്കെ ചൊല്ലിയില്ലെങ്കിൽ എന്തേ...