ഉഷാ മോഹൻ കൊടുങ്ങല്ലൂർ
പൊന്നും കുടുക്ക
പൊന്നുംകുടുക്കേ ചിരിക്കുടുക്കേ നിൻചിരി മാഞ്ഞ് മുഖം വാടിയതെന്തേ പറയാതെ എങ്ങിനെയെന്നോർത്ത് വിങ്ങി വിങ്ങി പറയാനൊരുങ്ങി എഴുതാനായ് പെൻസിലെടുത്തപ്പം പെൻസിലിൽ മുനയൊടിഞ്ഞതു കണ്ടു ഞാനെന്നു പറഞ്ഞു തീരും മുമ്പേ പൊന്നുംകുടുക്ക പൊട്ടിക്കരഞ്ഞു പൊന്നും കുടുക്കേ കരയാതെ മുത്തേ പെൻസിലൊന്നമ്മ വാങ്ങാനായ് പോകാം പുത്തൻ പെൻസിലൊന്ന് കിട്ടുമെ- ന്നറിഞ്ഞതോ ലോകം മുഴുവനും സ്വന്തമായെന്ന പോൽ പൊന്നുംകുടുക്ക ചിരിച്ചു നിന്നു ആദ്യമായ് വന്ന പാൽ പല്ലിലാ മോണ കാണാനെന്തു ചന്തം സ്വർഗ്ഗവാതിൽ തുറന്നിട്ടപോലെ പൊന്നുംകുടുക്കയെ കെട്ടിപ...