Home Authors Posts by ഉഷാമേനോൻ

ഉഷാമേനോൻ

0 POSTS 0 COMMENTS
തൃശ്ശൂർ ജില്ലയിലെ വെങ്കിടങ്ങിൽ ജനനം. അച്ഛൻ വി.എം.കുട്ടികൃഷ്‌ണമേനോൻ (രാമവർമ്മ അപ്പൻ തമ്പുരാന്റെ മകൻ) അമ്മ ഉളനാട്ട്‌ വിലാസിനിവർമ്മ. ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ ബിരുദപഠനം. ആദ്യനോവൽ ‘ശംഖുപുഷ്‌പങ്ങൾ’ ജനയുഗം വാരികയിൽ പ്രസിദ്ധപ്പെടുത്തി. മാതൃഭൂമി, ഗൃഹലക്ഷ്‌മി, കുങ്കുമം, ഗ്രന്ഥാലോകം, വിജ്ഞാനകൈരളി തുടങ്ങിയ ആനുകാലികങ്ങളിൽ കഥയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഭർത്താവ്‌ ഃ ഇ.യു. അരവിന്ദാക്ഷൻ മകൻ ഃ ഡോ.ശ്യാം മോഹൻ. മരുമകൾഃ ഡോ.യശസ്വിനി വിലാസംഃ ഉഷസ്‌, ശ്രീഹിൽസ്‌, തിരുമല, തിരുവനന്തപുരം -6

വൈകിപ്പൂത്ത പൂമരങ്ങൾ

എഴുപതുകളുടെ അവസാനഘട്ടത്തിലാണ്‌ ഉഷാമേനോൻ ഈ നോവലെഴുതുന്നത്‌. കാൽനൂറ്റാണ്ടിനപ്പുറമുളള ഗ്രാമവും ജീവിതവുമാണ്‌ ഈ നോവലിൽ നിറഞ്ഞു നില്‌ക്കുന്നത്‌. സ്‌ത്രീ ജീവിതത്തിന്റെ വ്യത്യസ്താനുഭവ പരിസരങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ നോവൽ ഹൃദയത്തിന്റെ ഭാഷയിലാണ്‌ നമ്മോട്‌ സംവദിക്കുക. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും തടവിൽ ജീവിക്കാൻ വിധിക്കപ്പെടുന്നവരുടെ വേദനകളും നെടുവീർപ്പുകളും ഈ നോവലിൽ ദൃശ്യമാകുന്നുണ്ട്‌. മലബാറിന്റെ ഹൃദയതാളത്തിലെഴുതിയ ഈ നോവൽ സ്‌ത്രീപക്ഷസ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്‌. പൂക്കാത്ത പൂമരങ്ങൾ ഉഷാ മേനോൻ...

തീർച്ചയായും വായിക്കുക