ഉപഗുപ്തൻ
അക്രമമോ? ലാത്തിച്ചാർജ്ജ് മാത്രമല്ലേ….
അങ്ങനെ സ്‌കോർ വീണ്ടും തുല്യനിലയിലായി. കളി ഇനി ഒന്നേയെന്നു തുടങ്ങാം. രണ്ടുകൊല്ലം മുമ്പ് ആലുവ തൃക്കുന്നത്തു സെമിനാരിയിൽ വെച്ച് യാക്കോബായ വിഭാഗം പോലീസിന്റെ ചൂടനടി ഇരന്നു വാങ്ങിയപ്പോഴേ ഗുപ്തൻ കരുതിയതാണ് ഓർത്തഡോക്സ് ശിങ്കങ്ങൾ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന്. അവന്മാര് തേങ്ങായുടക്കുമ്പോൾ നമ്മള് ചിരട്ടയെങ്കിലുമുടച്ചില്ലേൽ മോശമല്ലിയോ. ഓർത്തഡോക്‌സുകാർ ഒട്ടും മോശമാക്കിയില്ല. തലസ്ഥാനത്ത് നേരട്ടെത്തിയാണ് അടി വാങ്ങിയത്. അതും സൂപ്പർ ലക്ഷ്വറി കോച്ചുകളിൽ വന്ന്. ഒരിടവകയിൽ നിന്ന് ഒരു വാഹനമെങ്കിലും തി...
മോഡിവധം ബാലെ….ഒരു നനഞ്ഞ പടക്കം
എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയാലുടൻ സ്വമേധയാ വന്ധ്യംകരിക്കപ്പെടുന്ന രണ്ട് പ്രധാന വിപ്ലവസംഘടനകളാണ് ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും. പണ്ട് വിക്രമാദിത്യമഹാരാജൻ ചെയ്‌തിരുന്നതുപോലെ കാടാറുമാസം നാടാറുമാസം എന്നതാണ് ഇവരുടെ ഒരു ലൈൻ. ഒരു വ്യത്യാസം മാത്രം. ആറുമാസത്തിനു പകരം അയ്യഞ്ചുവർഷം കൂടുമ്പോഴാണ് ഈ മുങ്ങലും പൊങ്ങലും. താക്കോൽ കൊടുത്തുവിട്ട യന്ത്രം പോലെ കേരളജനത ഇടതുവലതു മുന്നണികളെ അഞ്ചുവർഷം വീതം കൂടുമ്പോൾ കൃത്യമായി തിരിച്ചും മറിച്ചുമിടുന്നതിനാൽ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഈ സംഘടനാ പരിപാടി തി...
ദേവസ്വം ബോർഡും സദ്ദാമും പിന്നെ നമ്മുടെ പട്ടാളവും
കുളം കലക്കി പരുന്തിനു കൊടുത്തു എന്നു പറഞ്ഞാൽ മതിയല്ലോ. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഴിമതി - ക്ഷമിക്കണം - ക്രമക്കേട് അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെയാണ് ഹൈക്കോടതി നിയമിച്ചിരിക്കുന്നത്. രണ്ടു മുൻ ജഡ്‌ജിമാരും ഒരു മുൻ സി.ബി.ഐ. ഓഫീസറും. ആറുമാസത്തെ അന്വേഷണമൊക്കെ കഴിയുമ്പോൾ ബോർഡിൽ ആരെങ്കിലും അമ്പുകൊളളാതെ ബാക്കിയുണ്ടാകുമോയെന്നാണ് അറിയേണ്ടത്. ഇതാണ് ഈ ഭൂരിപക്ഷജനതയുടെ ഒരു ഗതികേട്. ഏതെങ്കിലുമൊരു പളളിയുടേയോ മഹല്ലിന്റെയോ വരവു ചെലവു കണക്കുകളിലേക്ക് എന്നെങ്കിലും കോടതി ഇടപെട്ടിട്ടുണ്ടോ? ഇടപെടാൻ ധൈര്യമുണ്...