യു പി ജയരാജ്
സാഹസികനായ എക്സും ഞാനും(പുനര്‍വായന)
(മലയാള കഥാരംഗത്തെ നവോത്ഥാനകാലഘട്ടത്തെ സമ്പന്നമാക്കിയ അന്തരിച്ച പ്രഗത്ഭരുടെ കഥകളാണ് ഇത് വരെ ഞങ്ങള്‍ പുനര്‍വായനയിലൂടെ വായനക്കാര്‍ക്ക് നല്‍കിയത് . അവരുടെ തുടര്‍ച്ചയായി കഥാലോകത്തിന് ആധുനികതയ്ക്ക് തുടക്കം കുറിച്ച പോയതലമുറയിലെ ഏതാനും കഥകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കുന്നു. ശ്രീ യു പി ജയരാജിന്റെ‘ സാഹസികനായ എക്സും ഞാനും ’ എന്ന കഥ ഈ ലക്കത്തില്‍ വായിക്കാം) ഞാന്‍ ഒരു വിപ്ലവകാരിയാണ്. എക്സ് ഒരു സാഹസികനും. ജീവിതത്തിലും സമരത്തിലും അതുകൊണ്ടുതന്നെ ഞാന്‍ എന്നും വിജയിക്കുന്നു. നിസ്സംശയമായും എക്സ് എന്നും പരാജയപ്...