ഉണ്ണികൃഷ്‌ണൻ പൂഴിക്കാട്
നിലാവിൽ സത്യശീലൻ
ഇരുട്ടിനെ തുളച്ചെത്തുന്ന പ്രകാശവൃത്തങ്ങൾ ജീപ്പിന്റേതുമാകാമെന്ന് ഒരു പോലീസുകാരനും പറഞ്ഞുകൊടുക്കാതെ ഏതൊരു കളളനും അറിയാം. വെളിച്ചത്തിന്റെ പരസ്യപ്പെടുത്തലിനു നിന്നു കൊടുക്കാതെ സത്യശീലൻ പടവുകൾ കയറി ആ വെളുത്ത കെട്ടിടത്തിന്റെ വരാന്തയിലേക്ക് പതുങ്ങി. നേരിയ ഒച്ചയോടെ ജീപ്പ് കടന്നുപോയി. നിലാവ് തെളിയാൻ തുടങ്ങിയിരിക്കുന്നു. പോലീസുകാരെപ്പോലെ നിലാവും കളളന്റെ ശത്രുവാണ്. ഇനി ഇന്നത്തെ രാത്രി ഒന്നിനും കൊളളില്ലെന്ന് സത്യശീലൻ മനസ്സിലോർത്തു. അയാൾ വരാന്തയിൽ ചാരിയിരുന്ന് ഉറക്കം തൂങ്ങി. കണ്ണു തുറന്നപ്പോൾ നിലാ...
വായനയുടെ ലോകത്തിൽ ബസ് കണ്ടക്‌ടർ ഇടപെടുമ്പോൾ
നമ്മളൊക്കെ ഇങ്ങനെയൊക്കെയായി പോകുന്നത് നമ്മളൊക്കെ ഇങ്ങനെയൊക്കെയാകാൻ വേണ്ടി ആരൊക്കെയോ നമ്മുടെ ജീവിതത്തിൽ ഇടപെടുന്നതുകൊണ്ടാണ്. (ജിതേന്ദ്രൻ കടുന്താടിന്റെ വായനാമുറിയിലെ വെളിച്ചം എന്ന കഥയിൽ നിന്നും) കോണിപ്പടിയിൽ ആരുടെയോ കാലൊച്ച മുഴങ്ങിയപ്പോൾ ജിതേന്ദ്രൻ എഫ് ടി വിയിലെ പാരീസ് കളക്ഷനിൽ നിന്നും റിമോർട്ട് കൺട്രോളറിലെ രണ്ടാംബട്ടനിൽ ആഞ്ഞുകുത്തി ചടുലമായ ഒരു നീക്കത്തിലൂടെ ഏഷ്യാനെറ്റിലെ വായനാശാലയിലെത്തി. സാങ്കേതികവിദ്യയുടെ വളർച്ചയിൽ അയാൾക്കാദ്യമായി അഭിമാനം തോന്നിയത് ആ സന്ദർഭത്തിലാണ്. അന്നേരം വാതി...