ഉണ്ണിക്കൃഷ്‌ണൻ പൂങ്കുന്നം
കൽക്കരിയുണ്ടകൾ
ഒന്ന് ജപ്പാനിലെ വടക്കൻ ക്യൂയ്‌ഷൂ സംസ്ഥാനത്തിലെ ഇന്നറിയപ്പെടുന്ന ഓയ്‌ത്താ താലൂക്കിന്റെ പുരാതനമായ പേര് ഹിഗോ എന്നായിരുന്നു. അവിടത്തെ മലഞ്ചെരിവിലാണ് ചെറുപ്പക്കാരനായ കൊഗോരോ താമസിച്ചിരുന്നത്. കുടിലിൽ ഇരുന്ന് കൽക്കരിപ്പൊടി നനച്ച് കുഴച്ചുരുട്ടി ഉണക്കി വിൽക്കുകയായിരുന്നു കൊഗോരോവിന്റെ തൊഴിൽ. കരിയുണ്ടകൾ വാങ്ങാനെത്തുന്ന നാട്ടുകാരെ അയാൾ ഒരിയ്‌ക്കൽപോലും കബളിപ്പിച്ചിട്ടില്ല. എണ്ണത്തിലായാലും, തൂക്കത്തിലായാലും. മാത്രമല്ല, രണ്ടോ മൂന്നോ കരിയുണ്ടകൾ പതിവുകാർക്കൊക്കെ സൗജന്യമായി കൊടുക്കുന്നതിൽ അയാൾ ഒട്ടു...