ഉണ്ണികൃഷ്‌ണൻ നെല്ലിക്കാട്
കുട്ടികളുടെ പൊറാട്ട്
പാട്ടയിൽ താളം കൊടുക്കുകയാണ് രോഹിത്. ഉണ്ണി, രാഹുൽ, രഞ്ഞ്‌ജു എന്നിവർ തലേദിവസത്തെ പാന (ഭഗവതി ക്ഷേത്രങ്ങളിലേക്കുളള വഴിപാടായി നടത്തുന്ന ഒരു അനുഷ്‌ഠാനം) കഴിഞ്ഞപ്പോൾ സംഘടിപ്പിച്ച പുക്കുലക്കുറ്റിയുമായി (മുരുക്കുമരം ആശാരികടഞ്ഞ് രൂപപ്പെടുത്തി അതിൽ തെങ്ങിൻ പുക്കുല കുത്തിനിർത്തിയ ഒരു അനുഷ്‌ഠാന രംഗോപകരണം) കുറ്റി തുളളുകയാണ്. ഭക്തരായി മാറിയ മണിക്കുട്ടിയും പ്രസീതയും അവരെ ശ്രദ്ധിക്കുകയും തുളളുന്നതും കൊട്ടുന്നതും തെറ്റുമ്പോൾ അവരെ ചീത്ത പറയുകയും ചെയ്യുന്നു. ഇവിടെ വളരെ ഭക്ത്യാദരപൂർവ്വം നടക്കുന്ന...