ഉണ്ണികൃഷ്‌ണൻ കെ.വി.
അർത്ഥങ്ങളുടെ കലഹമാണ് വിമർശനം
ബാലചന്ദ്രൻ വടക്കേടത്ത്, കറന്റ് ബുക്‌സ്, കോട്ടയം, വില - 50 രൂപ സമകാലിക മലയാള വിമർശനസാഹിത്യത്തിലെ നവീന സമീപനത്തിന് മികച്ച ഉദാഹരണമാണ് ബാലചന്ദ്രൻ വടക്കേടത്തിന്റെ ‘അർത്ഥങ്ങളുടെ കലഹം’. ഉത്തരാധുനിക കാലത്തെ നിരൂപകർക്ക് ക്ലാസിക് കൃതികൾ അപ്രാപ്യമാണെന്ന നിലയിലുളള പരാതിയെ ചോദ്യം ചെയ്യുന്നു ഈ കൃതി. കുഞ്ചൻനമ്പ്യാർ കവിതയ്‌ക്ക് ഒരു ‘പൂർവേതരപാഠം’ സൃഷ്‌ടിക്കുന്ന കൃതി സൈദ്ധാന്തികരംഗത്ത് ചർച്ചയ്‌ക്ക് വഴിയൊരുക്കും. അങ്ങനെ ചിന്തിക്കുമ്പോൾതന്നെ ഒന്നിലധികം സവിശേഷതകൾ ഈ കൃതിയിൽ അന്തർലീനമായിട്ടുണ്ട് എന്നു...