ഉണ്ണിക്കൃഷ്‌ണൻ ചാഴിയാട്
അമ്മ
അമ്മ ഞങ്ങളെ തൊട്ടുണര്‍ത്തുന്നവള്‍അമ്മ ഞങ്ങടെ കൈപിടിക്കുന്നവള്‍നേര്‍വഴി തെറ്റി ചൂടു കാക്കുമ്പോഴും ദിക്കറിയാതുഴന്നു മേവുമ്പൊഴുംഅമ്മയാശ്വാസമാകുന്നു: മക്കളെതൊട്ടുഴിയും കുളിര്‍തെന്നലാവുന്നു.കോപഭാവത്തില്‍ പുഞ്ചിരി ചാലിച്ചശാസന സ്നേഹസ്വാന്തനമാകുന്നുഅമ്മ ഞങ്ങടെ ജീവിതമാകുന്നുഅമ്മ ഞങ്ങള്‍ക്കൊരാശ്രയമാവുന്നു. സ്നേഹസാഗരമമ്മക്കൊരാശ്രയംമക്കളാവുന്ന കാലം വരുമ്പൊഴുംജീവിതത്തോണിയേറെത്തുഴഞ്ഞവള്‍വിശ്രമം തേടി വന്നണയുമ്പോഴും നമ്മളൊന്നുമറിയാത്തപോലെയോവന്‍ തിരക്കെന്നു ഭാവിച്ചു നീങ്ങുവോര്‍സ്വല്‍പ്പനേരാമാ ശ്രീകോവില്‍ മുന്നില...
ആനപ്പാറകൾ
സഞ്ചാരങ്ങളുടെ അറ്റം കാണാത്ത ഗതിവേഗങ്ങൾക്കിടയിലെ കനലെരിച്ചിലുകൾ ചിന്നം വിളിക്കുന്ന പകൽ സ്വപ്‌നങ്ങൾ വരണ്ടുണങ്ങിയ താഴ്‌വാരങ്ങളിലെ കത്തിക്കാളുന്ന വിശപ്പിൽ കൂട്ടം തെറ്റിക്കുന്ന പൊട്ടിച്ചൂട്ടുകളുടെ രൗദ്രതാളത്തിലേക്ക് പച്ചപ്പും തപ്പി ഉരസിയിറങ്ങുന്ന രാത്രി കണ്ണിൽ ചോരവറ്റിപ്പോയ രാത്രി വണ്ടികളുടെ രക്തം ദംഷട്രകൾക്കിടയിലേക്ക് ആരുടെയൊക്കെയോ സ്വച്ഛന്ദ യാത്രകൾക്കു വഴിമുടക്കും മാംസപിണ്ഡങ്ങളായി കാലാന്തരങ്ങളുടെ വാരിക്കുഴികളിലേക്ക് ആനത്തൊട്ടിലുകളിലേക്ക് അനന്തമായ നിത്യയാത്ര തളച്ചിടുന്ന പ്രപഞ്ചതാവളങ്ങൾക്കായ് ...
പ്ലാച്ചിമടയിൽ നിന്ന് വീണ്ടും
കൊടുംപാപി ചാകാതെ നിന്നൂ കോടമഴ പെയ്യാതൊഴിഞ്ഞു പൊരിക്കാനടുപ്പത്തു വെച്ച വറച്ചട്ടിപോലെ ത്തിളക്കുന്ന മേടുകൾ. പാതതോറും നീളെ നിരത്തിയ പാത്രങ്ങളിൽ കാത്തിരിപ്പിന്റെ കണ്ണീരുകൾ. വിണ്ടപാടങ്ങളിൽ കൊയ്യാതനാഥരായ് പതിരായി തീക്കറ്റയായൊടുങ്ങുന്നോർ. വെളളം പതഞ്ഞു പൊങ്ങുന്നു. കുടുകുടെ മുക്കിക്കുടിച്ച തെളിമയിൽ കാളിയൻ നാക്കു നീട്ടുന്നു. ഒരു നാട്ടിൻപുറത്തിനെ നടുക്കുമീ ദുരിതത്തെ എങ്ങനെ നാം വിളിക്കുന്നൂ? പ്ലാച്ചിമട. പ്ലാച്ചിമട ദുഃഖമാകുന്നു. വാ പൊളിച്ചലയുന്ന വേഴാമ്പലുമൊരു തേങ്ങലായ് തെന്നിവീഴുന്നു. മലകളിൽത്തെളിയ...
കിടപ്പ്
കോർത്തമാലയിലെ പൂക്കൾ പോലെ നല്ല വാക്കുപോലെ വിരൽത്തുമ്പുകൊണ്ട് ഞാൻ വീണ്ടും വീണ്ടും എണ്ണിത്തിട്ടപ്പെടുത്തി ഉഴിഞ്ഞുവെച്ച എന്റെ സഞ്ചിത സമ്പാദ്യങ്ങൾ മടിശ്ശീലക്കുത്തഴിച്ച് ഇന്നലെ ട്രാൻസ്‌പോർട്ടുസ്‌റ്റാഡിൽനിന്ന് പോക്കറ്റടിച്ചുപോയി. എന്റെ കഴുത്തിലെ ഏഴരപ്പവന്റെ സ്വർണസ്‌പർശവും ആത്മബന്ധവുമൊക്കെ ആ റോൾഡ് ഗോൾഡ് കശ്‌മലൻ കട്ടെടുത്ത് അന്തർസംസ്‌ഥാന ടെർമിനൽ വഴി കടന്നുകളഞ്ഞു. വിഷണ്ണനായി ഓർമ്മകളുടെ വരമ്പത്തുകൂടി രാത്രിയോടൊപ്പം ഇതികർത്തവ്യതാമൂഢൻ മടങ്ങുമ്പോൾ എതിരെ പെട്രോമാക്‌സുകാർ തവള പിടുത്തക്കാർ അല്ലെങ്കിൽ പഴ...
പരാജിതന്റെ തെരഞ്ഞെടുപ്പ്
വിജയിയുടെ ചൂളം വിളിക്കിടയിൽ പരാജിതന്റെ ദീർഘനിശ്വാസം ആരും കേൾക്കാറില്ല. എങ്കിലും അവന് കണ്ടുകൊണ്ടിരിക്കാൻ സമയത്തിന്റെ ആകാശമുണ്ട് നീലമേഘങ്ങൾക്കിടയിൽ സമുദ്രങ്ങളെ കാത്തുവെച്ച ആകാശം നക്ഷത്രം പൊട്ടിവീണാലും ധൂമകേതു ഉദിച്ചുയർന്നാലും ആകാശം പരാജിതന്റെ ഹൃദയമാണ് മിന്നൽപ്പിണരുകളും സൂര്യചന്ദ്രന്മാരും തേജസ്സാർന്ന നക്ഷത്രത്തിളക്കങ്ങളുമായി അകലെ നീലാകാശം. ഭൂമിയിൽ ഒന്നും നോക്കാനില്ലാത്തവന് ഒന്നും കാണാൻ കണ്ണുകളില്ലാത്തവന് നോക്കിനടക്കാൻ ശക്തിയില്ലാത്തവന് ഒരു ശൂന്യകാശം. ആകാശത്തുനിന്നു കണ്ണുപറിച്ചെടുത്ത് വീണ്ടു...