Home Authors Posts by ഉണ്ണി വാരിയത്ത്‌

ഉണ്ണി വാരിയത്ത്‌

0 POSTS 0 COMMENTS

ആരോടും പറയരുത്

മഹാനഗരത്തില്‍ ബസുകള്‍ കുറവല്ല. എങ്കിലും തനിക്ക് കയറാനുള്ള ബസ് അന്നു വരാന്‍ വൈകി. ക്ഷമയറ്റ് കാത്തുനില്‍പ്പിന്റെ അവസാനം ബസു വന്നു . ഭാഗ്യത്തിന് ഇരിക്കാന്‍ ഇടം കിട്ടി. തൊട്ടുമുന്നിലെ ഇരിപ്പിടത്തില്‍ രണ്ടു യുവതികളാണ്. ഓരം ചേര്‍ന്നുള്ള ഇരിപ്പിടത്തിലുള്ളവര്‍ അടുത്തിരിക്കുന്നവളോട് എന്തോ സംസാരിക്കാന്‍ മുഖം തിരിച്ചു. ഹൊ! എന്തൊരു സുന്ദരമുഖം! മുഖത്തിന്റെ പാര്‍ശ്വവീക്ഷണത്തിനു മാത്രമേ യോഗമുണ്ടായുള്ളു. എങ്കിലും നേര്‍ക്കാഴ്ച്ചയുടെ അഥവാ അഭിമുഖക്കാഴ്ചയുടെ അസ്സലറിയാന്‍ ഭാഗീകവീക്ഷണം ധാരാളമായി തോന്നി. ഭൂമിയില്‍ അ...

പ്രണാമാഞ്ഞ്‌ജലി

അന്തിയാവോളമെല്ലുമുറിയോളമെന്നു- മാഴക്കു കഞ്ഞി ജഠരാഗ്നിയിലൊഴിക്കുവാൻ ആബാലവൃദ്ധമധ്വാനിക്കുന്ന ജനങ്ങൾക്കാ- യർപ്പിക്കുന്നു ഞാൻ പ്രണാമാഞ്ഞ്‌ജലി നിത്യം നിത്യം. അയൽനാട്ടുകാർ തരം പാർത്തുപായത്തിലെങ്ങാ- നതിരു കടക്കുമ്പോളവരോടടരടാൻ അപായഭയം തെല്ലുമില്ലാത്തെ ജവാന്മാർക്കാ- യർപ്പിക്കുന്നു ഞാൻ പ്രാണമാഞ്ഞ്‌ജലി നിത്യം നിത്യം. അന്ധവിശ്വാസങ്ങൾ തൻ മൂർത്തിമത്‌ ഭാവങ്ങളെ- യാട്ടിയോടിക്കാൻ യുക്തിബോധവൽക്കരിക്കുവാൻ അരക്കച്ചയും കെട്ടിയിറങ്ങിത്തിരിച്ചോർക്ക- യർപ്പിക്കുന്നു ഞാൻ പ്രണാമാഞ്ഞ്‌ജലി നിത്യം നിത്യം. ...

എനിക്കുവേണ്ടി

കനകം വിളയുന്ന ഖനിയല്ലെൻ മാനസം കവിതമുളപൊട്ടും ഫലഭൂയിഷ്‌ഠഭൂമി ഇവിടെ രാപ്പാർക്കുവാനൊരു പെണ്ണിനും പ്രിയ- മില്ലായിരുന്നു; പണം ജീവിതമാനദണ്‌ഡം! എങ്കിലുമെനിക്കതിലില്ലായിരുന്നു ദുഃഖ- മേകാന്തതയിലേറെ വിടർന്നു കാവ്യപ്പൂക്കൾ. ഞാനെന്റെ ജീവിതത്തിൽ സുവർണ്ണകാലം ചിന്താ- ധീനനായ്‌ സങ്കല്പത്തിൽ മുഴുകിക്കഴിഞ്ഞുപോയ്‌ ഇന്നു ഞാനവശനായ്‌ ജീവിതപാനപാത്രം ശൂന്യമാണെന്നു കണ്ടു ഖിന്നനായഹോരാത്രം എനിക്ക്‌ തല ചായ്‌ക്കാനൊരു പെൺചുമൽ വേണ- മെൻ മുഖം പൂഴ്‌ത്തിത്തേങ്ങാനവൾ തൻ മടിത്തട്ടും. Generated fr...

അർഥം അനർഥം

മോഹങ്ങൾ താലോലിച്ചു വളർത്തിയെടുത്തൊരു മോഹസ്വപ്‌നം കണ്ടു മെയ്‌മറന്നിരിക്കവെ എന്തിനു തപാൽകാരൻ-ദുഷ്‌ടൻ-എത്തിച്ചുതന്നു എന്റെയോമനയുടെ കല്യാണക്കുറിമാനം! അവൾ തൻ മന്ദസ്‌മിതത്തൂമധു രുചിക്കവെ അശുഭവാർത്തക്കതു നാന്ദിയെന്നറിഞ്ഞില്ല ആകയാലെനിക്കിന്നു നേരിട്ട ദുരന്തത്തി- ലാത്മാർഥാനുശോചനം ഞാൻ തന്നെ കുറിച്ചേക്കാം പുലർകാലത്തിൽ തുടുപ്പപ്പടി കട്ടു മധു പുരട്ടി മദോന്മത്തമാക്കിയോരാചുണ്ടുകൾ വിടർത്തി നാവോതിയ വാഗ്‌ദാനവർഷങ്ങളിൽ തേടിയൊരർഥം വെറുമനർഥമായിരുന്നോ! Generated from archived conten...

സത്യധർമ്മക്കൊടി

അന്തിയാവോളമധ്വാനഭാരംപേറി താന്തരായ്‌ത്തീർന്നവർ നമ്മൾ; സന്ധ്യമയങ്ങു, മീയന്ധകാര, മുഷ- സ്സന്ധ്യയ്‌ക്ക്‌ വീഥിയൊരുക്കും ആ നല്ലനാളിനെയാരാഞ്ഞു നേടുവാ- നാലസ്യം വിട്ടെഴുന്നേൽക്കാം സത്യധർമ്മക്കൊടിക്കീഴിൽ നാമൊന്നായി സംഘടിച്ചീടിൽ മുന്നേറാം നിത്യദുഃഖക്കടലൊത്തൊരുമിച്ചു നാ- മിത്തിരിയായി വറ്റിക്കാം. Generated from archived content: poem9_aug14_07.html Author: unni_varyathu

കൊതി

കന്യകേ നാടും വീടും നാമവുമറിയാതെ കണ്ടതും നിന്നിലനുരക്തനായ്‌ ചമഞ്ഞു ഞാൻ കരളിൻ കിളിവാതിൽ മന്ദം തുറന്നു വെയ്‌ക്കൂ കാണാത്ത സ്നേഹത്തിന്റെ കാഴ്‌ചയെനിക്കു കാണാൻ കിന്നാരം പറയുവാൻ മോഹമുണ്ടെന്നാകിലും കിട്ടുന്നില്ലൊരു വാക്കും കളിയാക്കരുതെന്നെ ഒരിക്കൽ മണിയക്കുള്ളിൽ നീ വരുന്നേര- മൊന്നല്ല നൂറായിരം കാര്യങ്ങൾ പറയാം ഞാൻ കിനാവിലെന്നേവരെ കണ്ടിട്ടില്ല ഞാൻ നിന്നെ കിനാവിലിനിയെന്നും കാണും ഞാൻ നിന്നെത്തന്നെ പുഷ്പകിരീടം ചൂടും വസന്ത ഋതുകന്യ പുണ്യദർശനം തന്നു നിൻ സ്വരൂപത്തിൽ പെണ്ണേ നിലാവിൽ നികുഞ്ജത്തിൽ നിത്യസൗന്ദര്യമേ നിൻ ന...

ഏകാന്തവാസം

പ്രസവത്തിനുനാട്ടിൽ നിന്നെ ഞാൻ വിട്ടു പോന്നു പ്രിയമുള്ളോളേ ശിക്ഷ തുല്യമാണിരുവർക്കും നിനക്കു കാവൽ നിൽക്കാനെന്റെ പ്രാർത്ഥനമാത്ര- മെനിക്ക്‌ കൂട്ടുനിൽക്കാനോർമ്മകളൊരു കൂട്ടം ഇരുളീ മുറിയിൽ നിന്നകലാൻ കൂട്ടാക്കാതാ- യിവിടം പൊടിമൂടിക്കിടന്നു വൃത്തികേടായ്‌ ആഹാരം സ്വാദില്ലാതായ്‌ നിദ്രക്ക്‌ തടസ്സമായ്‌ ആണിനു പെണ്ണേ തുണ പുരയ്‌ക്ക്‌ തൂണുപോലെ എന്തൊരു വിരസത, യെന്തൊരു വിവശത- യെന്തൊരു വിഷണ്ണത, യെന്തൊരു വിമൂകത! ഇനി നാലഞ്ചു മാസമേകാന്തവാസ ധ്യാന- മിനി നാം കാണുന്നേരം കണ്ണുപൊത്തട്ടെ ലോകം. ...

അമേരിക്കയോട്‌

അന്യദേശത്തേക്കാളേറെ മൃഗീയത- യ്‌ക്കമേരിക്ക നീ മുൻഗണനയർഹിപ്പൂ നീ കൊല്ലുന്നതാരെ-? സ്വരൂപമർത്ത്യനെ നീചകത്യമിതിൽപ്പരം മറ്റെന്തുള്ളൂ ഒരു പട്ടാളത്തെ ഞൊടിയിടയിൽ കൊല്ലുവാ നൊരു വിരലൊരു ബട്ടൺ തൊട്ടാൽ മതി ഒരിക്കലും കൊല്ലാനാവില്ലൊരാശയം മരിക്കാം മാനുഷൻ, മരിക്കില്ല ലക്ഷ്യം. ധനസ്ഥിതി നിന്റെ പെരുകിയ നേരം മനസ്ഥിതിയെന്തേ ചുരുങ്ങിപ്പോകുവാൻ? ശിലായുഗത്തിലെ മനോഭാവം വെച്ചു പുരോഗമിക്കുമോ ഭൂവിയിലാരാനും? നിറതോക്കുകളാലലംകൃതമല്ലോ നിൻ ദർബാറിനേറെ കനത്ത ഭിത്തികൾ നിറഞ്ഞിരിക്കുന്നു നിന്നാത്മാവിലാകെ നിറഭേദമെന്ന കരിവിഷധൂമം. അത...

തീർച്ചയായും വായിക്കുക