Home Authors Posts by ഉണ്ണി വാരിയത്ത്‌

ഉണ്ണി വാരിയത്ത്‌

0 POSTS 0 COMMENTS

മാപ്പുശിക്ഷ

ഇന്നത്തെ കുറ്റത്തിന് ഇന്നു തന്നെ ശിക്ഷിക്കണം. നാളെയല്ല. അല്ലെങ്കില്‍ നാളെ നാളെ. .നീളെ നീളെയെന്നാകും. ശിക്ഷിക്കപ്പെടാതെയുമിരിക്കാം. ഇതു കണ്ടും കേട്ടും വായിച്ചും അറിഞ്ഞ പാഠം. രണ്ടാനമ്മ ചെയ്ത തെറ്റിന് പ്രതികാരം നിര്‍വഹിക്കാനാണ് താന്‍ നഗരത്തില്‍ നിന്നു തിരിച്ചുവന്നത്. നഗരത്തില്‍ ചെന്നതോ? റോഡ് സൈഡ് റോമിയോ ആയി സമയം കളയാനോ, ബാല്‍ക്കണി കാഴ്ച നോക്കി നേരം കൊല്ലാനോ ആയിരുന്നില്ല. എത്രയും വേഗം എത്രയും അധികം സമ്പാദിക്കാനായിരുന്നു. അത്ര വേഗത്തിലല്ലെങ്കിലും ലക്ഷ്യം നിറവേറ്റി. തിരിച്ചുവരവ് പ്രതികാരവഹ്നിയെപ്പോലെ....

ശുദ്ധാശുദ്ധം

സ്ഥിരമായി ക്ഷേത്രത്തില്‍ പോകുന്നവന്‍ മനസില്‍ തോന്നിയ സംശയം ഒരു ദിവസം ഉപശാന്തിയോട് ചോദിച്ചു. ‘’ എന്തിനാണ് പ്രസാദം എറിഞ്ഞു തരുന്നത്?’‘ ‘’ പിന്നെ , തൊട്ടു തരണോ?’ ഉപശാന്തി മുഖം കറുപ്പിച്ചു. ‘’ ദൈവകാരുണ്യമല്ലേ പ്രസാദം? അപ്പോള്‍ അത് ഭക്തിപൂര്‍വം തരേണ്ടതല്ലേ? എങ്കിലല്ലേ കിട്ടുന്നവര്‍ കൃതാര്‍ത്ഥരാവൂ?’‘ ‘’ ശുദ്ധാശുദ്ധം നോക്കിയില്ലെങ്കില്‍ ക്ഷേത്ര ചൈതന്യം അസ്തമിച്ചു പോകും’‘ ‘’ തൊഴാന്‍ വരുന്നവരുടെ ശരീരം ശുദ്ധമായിരിക്കാം പക്ഷെ മനസോ? അതു കണ്ടവരുണ്ടോ കാണാന്‍ ഒരു യന്ത്രവും ക്ഷേത്രകവാടത്തില്‍ സ്ഥാപിച്ചിട്ടില്ലല...

ദൈവമേ തുണ

മാനമെന്നൊരു നാലുകെട്ട്‌ ഭൂമി അതിന്റെ നടുമുറ്റം മേഘങ്ങൾജാലകമറകൾ താരങ്ങൾ ശരറാന്തലുകൾ അമ്പിളിമാമൻ കാരണവർ ഇടിവെട്ടുന്നത്‌ ശാസനകൾ മഴ പെയ്യുന്നത്‌ കണ്ണീര്‌ ചുടുകാറ്റല്ലോ നെടുവീർപ്പ്‌. സത്യം എന്നാൽ മാതാവ്‌ ധർമ്മം എന്നാൽ പിതാവ്‌ ദൈവം എന്നാൽ രക്ഷിതാവ്‌ ദൈവമേ തുണ മനുഷ്യന്‌. Generated from archived content: poem1_apr10_07.html Author: unni_variath

തീർച്ചയായും വായിക്കുക