ഉണ്ണി പരുതൂർ
ഒരു തലക്കെട്ടിൽ ഒതുങ്ങാത്ത പ്രണയം
ഇല്ല,
മറക്കുവാനാകില്ല മൽസഖി
നിന്നെക്കുറി,ച്ചോർ,ത്തുറങ്ങാത്ത രാവുകൾ.
പണ്ടു പറയാൻ മറന്ന നിലാവിൻ്റെ
കുഞ്ഞു തിളക്കം മനസ്സിലുണ്ടിപ്പോഴും.
ഞാനറിഞ്ഞില്ല കിനാവിൻ കൊതുമ്പിൽ നി-
ന്നോർമ്മ പെയ്യുമ്പോൾ നനവു കിനിഞ്ഞതും
മൗനമേഘം മറച്ചൊരാകാശത്തിൽ
പ്രേമ,മൊഴുകാ പ്രളയമായ് തീർന്നതും...
ലോകഭാഷ തൻ കൗതുകച്ചിന്തുകൾ
ക്ലാസ്സി,ലാസ്വാദ്യതാളം രചിക്കുമ്പോൾ
കാത്തിരുന്നു...കിനാവു മയങ്ങും നിൻ
നീൾമിഴിക്കോണിൻ കടാക്ഷം കൊതിച്ചു ഞാൻ.
കാവി പാകിയ ഗോവണിത്തിണ്ടിൽ നീ
ചാഞ്ഞിരുന്നു രസിച്ച കഥകളിൽ
രാജ്ഞി,യാരെന...
പുന:സമാഗമത്തിലെ ഒഴിഞ്ഞ കസേരകൾ
ഞാനിരിക്കും
മുൻപേ പന്തി തീർന്നു പോയ്
പുല്ലുപായ ചുരുട്ടുന്നു ചിന്തകൾ.
പണ്ട് നടന്നു ഞാൻ തീർത്തെന്നിരിക്കിലും
മായ്ച്ചു തീരാതെ, മനസ്സിൻ്റെ പാടുകൾ
നിങ്ങൾ താണ്ടു,മിടവഴിപ്പാതയിൽ
കാത്തുകെട്ടിക്കിടപ്പതു,ണ്ടിപ്പോഴും.
പൂത്ത വാകക്കു കീഴിലിരുന്നു നാം
ആർത്തിയോടെ പകുത്ത് കഴിച്ചതാം
സ്നേഹമൂറും രുചിക്കൂട്ട് തേടുമ്പോൾ
കാറ്റിനൊപ്പമെൻ സ്നേഹവും വീശിടും.
പണ്ട് നിലാവിൻ്റെ കൈയെത്താ,മൂലയിൽ
കാത്തു വച്ച കിനാവിൻ്റെ ചിന്തുകൾ
കൂട്ട് ചേർത്ത് ഞാ,നൊരുക്കുന്ന ചൂളയി-
ലാർക്കറിയാം ഇരുളകറ്റാനെത്തു-
മോ...
പ്രണയത്തിന്റെ കടലാഴം
നിനക്കു മാത്രമായ് ഞാൻ
കടൽ മുഴക്കമാകാം
തെളിഞ്ഞ പാൽ നിലാവിൽ
മണൽത്തിളക്കമാകാം
പതിഞ്ഞ കാലടിയിൽ
മറന്ന രാഗമാകാം
തപ,മുറഞ്ഞു തീരം
നിറയെ നീറ്റൽ വീഴ്കെ
നനവ് പാറ്റിടുന്ന
തിരയിൽ ചിപ്പിയാകാം
അകലെ ചക്രവാളം
തൊടും ജലപ്പരപ്പിൽ
പ്രണയ,മേഴഴകിൽ
മറച്ചു കാത്തിരിക്കാം
ഒരിക്കലെങ്കിലും നീ
മുറിവി,നക്കരേക്ക്
മിഴി പടർത്തി നിൻ്റെ
ചിരി പകർത്തുമെന്ന്
കരുതി,യാർത്തനായ് ഞാൻ
കര,യളന്നു കൊള്ളാം...
തോൽവി
തോറ്റു പോയെന്നറിയുന്നതിന്നലെ
ചന്ദ്രബിംബം മറയുന്നതിൻ മുൻപേ...
നേർത്തു പെയ്യുന്ന പാതിരാച്ചാറലിൽ
പേർത്തുമെന്നുള്ളം ചോരുന്നതിൻ മുൻപേ...
കാറ്റു പാതി വഴിക്കെൻ്റെ തോളിലായ്
കൂട്ട് വെച്ച കരമെടുക്കും മുൻപേ...
കൂരിരുൾ മിഴി ചിമ്മും വരാന്തയിൽ
പേടി,യുൾക്കാമ്പിലാഞ്ഞു കൊത്തും മുൻപേ...
ചാഞ്ഞു നിൽക്കുന്ന ചെമ്പകച്ചോട്ടിലെ
കാറ്റെഴും നിഴൽ ഭൂതമാകും മുൻപേ...
കണ്ടു മോഹിച്ച സുന്ദര സ്വപ്നങ്ങൾ
നഷ്ടജീവിതമായി മാറും മുൻപേ...
കേട്ട താരാട്ടു ശീലിൻ്റെയീണത്തിൽ
സ്...
പിഴച്ച ചിന്തകൾ
കാഴ്ച്ച പിഴച്ചു പോയി,
കണ്ണാൽ നേരു ചുരന്നെടുത്ത
കാലവുമന്യമായി, പുറം മോടിയിൽ
കാലിടറി നാട്ടിടവഴി മാറി നിൽപ്പൂ.
ഒരിക്കൽ കുടിയിറങ്ങി
ചിറകടിച്ച ചിന്തയെല്ലാം
പതുക്കെ കൂടണഞ്ഞെൻ
നിഴൽ,ച്ചതുപ്പിൽ പൂണ്ടിരിപ്പൂ.
നഖക്ഷതങ്ങളുണ്ടെൻ
നിഴൽപ്പുറങ്ങൾ മൊത്തമായി
വള മുറിഞ്ഞ നൊമ്പരത്തിൽ
നിണം പൊടിഞ്ഞിരുന്ന പോലെ.
ഉടുപ്പു പഴയതായി,പിഞ്ഞും
മടക്കിൽ നൂലു പൊങ്ങി.
പേറു മറന്നു മച്ചിയായി
കണ്ണിൽ മറച്ച പീലിയെല്ലാം.
ഇറയിൽ തൂങ്ങിയാടും
പരമ്പു നിർത്തി നമ്മൾ
മനസ്സിൽ വീണ്ടെടുത്ത
പഴയ കാലമെ...
മറവി മറന്നു വെച്ചത്
വെയിലു താഴവെ നഖക്ഷതങ്ങളെ
മറച്ചു വെച്ചു ഞാൻ മുഖം മിനുക്കുമ്പോൾ
പഴയ നഷ്ടങ്ങൾ മറക്കുവാനോരോ
പുതിയ കാരണം മണത്തറിഞ്ഞിടും.
നരച്ച പൂവിൻ്റെ വസന്ത,മാകിലും
നിറങ്ങൾ പെയ്യുന്ന നിശ,യിരിക്കിലും
തിരഞ്ഞു കാണുവാ,നാവതില്ലെൻ്റെ
മിടിപ്പുകൾ ഘോഷപ്രളയമാകിലും.
പൊളിഞ്ഞ വീടിൻ്റെ വടക്കിറയത്ത്
പഴയ വേനലി,ലെരിയു,മോടിൻ്റെ
എളിയിൽ തിരുകി മറച്ച നോവായി
മറന്നു വെച്ചിട്ടു,ണ്ടെന്നെ ഞാൻ തന്നെ.
പ്രവാസിയുടെ പ്രണയം
ചെറു ജനലിൻ്റെ പഴുതിലൂടെയായ്
തെറിച്ചു വീഴുന്ന നിറനിലാവിൻ്റെ
കുരുന്നു ചീളുകൾ പെറുക്കി വച്ചു ഞാൻ
പ്രിയതമെ, നിൻ്റെ മുഖം തിരയുന്നു.
ഇരുൾ ഭയത്തിൻ്റെ പുറം തൊടികളിൽ
നിഴലുകൾ മുടിച്ചുരുളഴിക്കുമ്പോൾ
വികൃതിക്കാറ്റിൻ്റെ കുസൃതിയെന്നു നിൻ
ചികുരഭാരത്തിൽ തഴുകലാകും ഞാൻ.
പുലരിയിൽ സൂര്യപ്രഭയ്ക്കു മുന്നെ നീ
നിറഞ്ഞൊരാലസ്യം മറ,ന്നുണരുവാൻ
കരങ്ങളാൽ അരികിടം തിരയുമ്പോൾ
മിഴികളിൽ നാണ,ച്ചുഴിയൊരുക്കുന്ന
സുഖദമോർമ്മയായ് നിറഞ്ഞുനിൽക്കും ഞാൻ.
വഴുതി...
താര
(താര-മായയിലും ചതിയിലും അകപ്പെട്ട് ജീവിതത്തിൻ്റെ തുലനം മറന്നവൾ, ബാലിപത്നി. രാമബാണം ബാലിയെ വീഴ്ത്തിയപ്പോൾ അവൾ ഒരിക്കൽക്കൂടി വധിക്കപ്പെട്ടിരിക്കുന്നു.)
താരയാണു ഞാൻ, ആരെൻ്റ പതിയുടെ
രൂപഭാവങ്ങൾ വേറിട്ടു ചൊല്ലിടും?
മാംസമാണു ഞാൻ, വിഷക്കുത്തു ചാലിച്ചു
രാവിറക്കത്തിൽ പുളിച്ചുതേട്ടും മാംസം.
ചോരയല്ലെൻ്റെ സിരകളിൽ ചല-
മൊലിച്ചിടുന്ന പോൽ വിറയലാണെങ്ങും.
അസുരവേഗത്തിൻ ഗുഹാമുഖങ്ങളില-
ന്നുറഞ്ഞ മായതൻ രുധിരഭാവന
കഴിച്ചു തീർത്തതെൻ നിറുകയിലഗ്നി
സാക്ഷിയാ...
മഴ
മഴപെയ്യുന്നതെങ്ങിനെയെന്ന്
മാഷു പറ,ഞ്ഞറിഞ്ഞതിന്നലെ.
തപമേറി വെള്ളം മേഘമാകുന്നതും
തപസ്സിരുന്നു പെയ്തിറങ്ങുന്നതും
വരണ്ട മണ്ണിൽ കിനിവാകുന്നതും.
മഴ പക്ഷേ, തിമർത്തു പെയ്യുന്നത്
നരച്ച രാത്രിയിലെനിക്കുവേണ്ടിയാണ്;
ചാണകം തേച്ച കറുത്ത തിണ്ണയിൽ
വിശപ്പു മറന്നു കിടന്നുറങ്ങുവാൻ.
ആവാസവ്യവസ്ഥ
ദൈവം കിണറാകുന്നു!
ചുറ്റിനും കുളിർ പടർത്തുന്നു.
ദൈവം വെള്ളമാകുന്നു,
ജീവന്റെ തുടക്കമാകുന്നു.
ദൈവം ഞാനാകുന്നു,
പൊട്ടക്കിണറ്റിലെ തവളയാകുന്നു!
ദൈവം പ്രാണിയാകുന്നു,
വെള്ളപ്പരപ്പിലെ ചെറുപ്രാണിയാകുന്നു
ദൈവമെന്നെക്കാൾ ചെറുതാകുന്നു !
എന്റെ നാവിന്റെ പശത്തുമ്പിലത്ത്രെ
ദൈവത്തിന്റെ ശേഷിച്ച സ്പന്ദനങ്ങൾ!