Home Authors Posts by ഉൺമ മോഹൻ

ഉൺമ മോഹൻ

0 POSTS 0 COMMENTS

ഒരു കവിയുടെ വഴി

ഉൺമയുടെ ആഭിമുഖ്യത്തിൽ കലാകാരൻമാരുടെ ഒരു കേരളപര്യടനം നടത്തുന്നതിനെക്കുറിച്ച്‌ പത്രാധിപർ എഴുതിയ കത്തിന്‌ പ്രമുഖ കവിയും, ശില്പിയും, ഇപ്പോൾ ലളിതകലാ അക്കാദമി അംഗവുമായ രാഘവൻ അത്തോളി 31.5.1988ൽ അയച്ച മറുപടിക്കത്തിൽ നിന്ന്‌ ചില ഭാഗങ്ങൾ, പുനർവായനയിൽ ഒത്തിരി നോവനുഭവപ്പെട്ടതുകൊണ്ട്‌ പ്രസിദ്ധീകരിക്കുന്നു. കോഴിക്കോട്‌ അത്തോളിയാണ്‌ രാഘവന്റെ നാട്‌. മോഹൻ, നിന്റെ ഉദ്യമങ്ങൾ സ്വാഗതാർഹം. സഹകരിക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിലും നിനക്ക്‌ തീരെ മനസ്സിലായിട്ടില്ലാത്ത ഒരാളാണ്‌ ഞാൻ. മുപ്പതോളം കവിതകൾ വെളിച്ചം കണ്ടിട്ടുണ്ട്...

മുത്തങ്ങയിൽ നിന്നറിഞ്ഞത്‌

എം.ടി. വാസുദേവൻനായരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക പ്രവർത്തകരുടെ ആദിവാസിസമര ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കുകൊളളാനാണ്‌ മാർച്ച്‌ 17ന്‌ വയനാട്ടിലെ സുൽത്താൻബത്തേരിയിലെത്തിയത്‌. ഒരുദിവസത്തെ സെമിനാറിൽ സംസ്ഥാനത്താകമാനംനിന്ന്‌ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ആയിരത്തിലധികംപേർ പങ്കെടുത്തു. വെടിയേറ്റുമരിച്ച ആദിവാസി ജോഗിയുടെ മകൾ സീത സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മുത്തങ്ങ സമരത്തിലേർപ്പെട്ട്‌ മർദ്ദനമേറ്റ അനവധി ആദിവാസി സ്‌ത്രീകളും കുട്ടികളും തങ്ങളുടെ ദുരനുഭവങ്ങൾ സമ്മേളനത്തിൽ വിവരിക്കുകയുണ്ടായി. ആരുടെയു...

ചലച്ചിത്രകലയിൽ ഡോ. ബിജുവിന്റെ ചക്രവാളങ്ങൾ

നൂറനാടിന്റെ കിഴക്കേക്കരയിൽ കുടശ്ശനാട്‌ എന്ന ശുദ്ധ നാട്ടിൻപുറത്ത്‌ ജനിച്ചുവളർന്ന ബിജു എന്ന ചെറുപ്പക്കാരൻ ഇന്ന്‌ ലോകമലയാള സിനിമയുടെ അമരത്ത്‌ ചെന്നെത്തിയിരിക്കുന്നു - ‘സൈറ’ എന്ന ആദ്യസിനിമയിലൂടെ. ഇക്കഴിഞ്ഞ മെയ്‌ 19ന്‌ വിശ്വപ്രസിദ്ധമായ കാൻ ചലച്ചിത്രമേളയുടെ ഉദ്‌ഘാടനവേളയിൽ ‘സിനിമ ഓഫ്‌ ദ വേൾഡ്‌’ വിഭാഗത്തിലെ പ്രഥമചിത്രം സൈറയായിരുന്നു. കാൻ ഫെസ്‌റ്റിവലിന്റെ 60-​‍ാം വർഷവും ഇൻഡ്യൻ സ്വാതന്ത്ര്യത്തിന്റെ 60-​‍ാം വർഷവും ഒത്തുവന്ന വേളയിൽ ഒരു ഇൻഡ്യൻസിനിമയ്‌ക്കായി കാനിൽ നീക്കിവയ്‌ക്കപ്പെട്ട ദിവസം. 2006ൽ ഇൻഡ്യൻ പനോര...

പവനൻ

പ്രിയപ്പെട്ട മോഹൻ, ക്ഷണക്കത്ത്‌ വൈകിയാണ്‌ കിട്ടിയത്‌. അതുകൊണ്ടുതന്നെ മുൻകൂട്ടി ഒരു ആശംസാപോലും എത്തിക്കാൻ കഴിഞ്ഞില്ല. വിവാഹം ഭംഗിയായി നടന്നു എന്നുകരുതുന്നു. സ്വീകരണത്തിന്റെ മധുരം നുണയാൻ സൃഹുത്തുക്കൾ പല ഭാഗങ്ങളിൽനിന്നും എത്തിയിട്ടുണ്ടാകും എന്നുറപ്പാണ്‌. കണിമോൾക്കു ജോലിയുണ്ടോ? ഇല്ലെങ്കിലൊന്ന്‌ ഉണ്ടാകുന്നത്‌ നന്ന്‌. മറ്റു പ്രശ്‌നങ്ങൾ പരസ്‌പരമുള്ള വിട്ടുവീഴ്‌ചയിലൂടെ പരിഹരിക്കാം. പക്ഷെ, സാമ്പത്തികപ്രശ്‌നം പരാശ്രയമുണ്ടാക്കും. ഇക്കാര്യത്തിൽ പരാശ്രയമുണ്ടായാൽ നമ്മുമട ബാക്കിനീക്കിയായിട്ടുള്ള ആത്മാഭ...

ജീവിതമോടുന്ന പാതകൾ

തന്റെ പുസ്തകമാണ്‌ ബെസ്‌റ്റ്‌ സെല്ലറെന്നും, പ്രസാധകൻ കഞ്ഞികുടിക്കുന്നതും കാറുവാങ്ങുന്നതും അതുകൊണ്ടാണെന്നും വിശ്വസിച്ച്‌ പരവശരാകുന്ന ഗ്രന്ഥകർത്താക്കൾ, (എല്ലാവരും ഈ പരിധിയിൽ വരില്ല) പുസ്തകമൊരുക്കി വിൽക്കുന്നവന്റെ രക്തവും വിയർപ്പും കണ്ണീരും ഇടകലരുന്നത്‌ ഒരുനിമിഷം സ്വന്തം കണ്ണാൽ കണ്ടെങ്കിൽ! ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ ഫെബ്രുവരി 15ന്‌ രാവിലെ കണ്ണൂരിലേയ്‌ക്ക്‌ യാത്ര. കൂട്ടിന്‌ ടവേര നിറയെ പുസ്തകങ്ങൾ. ഡ്രൈവിംഗ്‌ തനിച്ച്‌. എറണാകുളം നോർത്ത്‌ പറവൂരിൽ ‘സുശിഖം’ മാസികയിൽ ഒരു മണിക്കൂർ. കോ...

പഞ്ചായത്തുപ്രസിഡന്റായ കഥാകൃത്തിന്‌ പോലീസ്‌ സ്‌റ്റേ...

നൂറനാട്‌ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്‌ ബി.വിശ്വൻ എന്ന വിശ്വനാഥപിളളയാണ്‌. ഈ പേരിനുപിന്നിൽ ഒരു കഥാകൃത്തിന്റെ പേര്‌ ഒളിഞ്ഞിരിപ്പുണ്ട്‌-വിശ്വൻ പടനിലം. തിരുവനന്തപുരം ലോകസഭാ തെരഞ്ഞെടുപ്പിന്‌ രണ്ടു നാൾമുമ്പ്‌ ചില പ്രമുഖ പത്രങ്ങളിൽ പ്രാധാന്യത്തോടെ ഒരു വാർത്ത വന്നതിങ്ങനെ-‘നൂറനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റും സംഘവും പോലീസ്‌ സ്‌റ്റേഷൻ ആക്രമിച്ചു.’ കൊട്ടാരക്കരയിൽനിന്നാണ്‌ വാർത്ത. കൊട്ടാരക്കര പോലീസാണ്‌ കഥയിലെ നായകൻമാർ. സംഭവം ചുരുക്കത്തിലിങ്ങനെ- പഞ്ചായത്ത്‌ പ്രസിഡന്റായ വിശ്വന്റെ അയൽക്കാരനായ ഒരു പയ്യനെ രാത്...

ഈ മന്ത്രിയെ ഇഷ്‌ടപ്പെടാതിരിക്കുന്നതെങ്ങനെ

സഹകരണ-കയർ-ദേവസ്വം വകുപ്പുമന്ത്രി ജി. സുധാകരനെപ്പറ്റിയുളള കുറിപ്പാണിത്‌. ‘അളമുട്ടിയാൽ ചേരയും കടിക്കും’ എന്ന പഴമൊഴിപോലെ, പറയാതിരിക്കാൻ യാതൊരു നിവൃത്തിയുമില്ലാത്ത ഘട്ടത്തിൽ ഇതിങ്ങനെ എഴുതിപ്പോകുന്നു. ഒരു ഭരണാധികാരിയെപ്പറ്റി നല്ലതോതി ‘ഉൺമ’യിൽ കുറിപ്പ്‌ വരാറില്ല. ഈ മന്ത്രിയെപ്പറ്റി മനസ്സിൽ തട്ടിയത്‌ എഴുതാതെ പോയാൽ അതൊരു നീതികേടെന്ന്‌ തോന്നാൻ തുടങ്ങിയിട്ട്‌ ഏറെയായി. ‘ദേണ്ടെ, മന്ത്രിയെ നന്നാക്കിയെഴുതി എന്തോ കാര്യങ്ങൾ സാധിക്കാനുളള പുറപ്പാടിലാണെ’ന്ന്‌ ആർക്കെങ്കിലും കുബുദ്ധി തോന്നിയാൽ അതങ്ങ്‌ പരണത്തുവ...

പനിയുഗത്തിലെ പരീക്ഷകൾ

എസ്‌.എസ്‌.എൽ.സി പരീക്ഷയ്‌ക്ക്‌ വിലയിടിഞ്ഞു തുടങ്ങിയിട്ട്‌ ഏതാണ്ടൊരു പതിനഞ്ചു കൊല്ലം ആയിട്ടുണ്ടാവും. അടിസ്ഥാന വിഷയങ്ങളിൽ ഉറച്ചധാരണയും സമഗ്രവീക്ഷണവും ലക്ഷ്യമിടുന്ന പത്തുവർഷത്തെ അഭ്യാസത്തിന്റെ കലാശക്കൊട്ടിന്റെ ഇന്നത്തെ സ്ഥിതിയെന്താണ്‌? റെക്കോഡ്‌ വിജയം! പരീക്ഷയെഴുതുന്നവരിൽ ഏതാണ്ടെല്ലാവരും വിജയിക്കുന്നു. ഉന്നതഗ്രേഡുകൾ സർവ്വത്ര. മോഡറേഷൻ ഇല്ലെന്നാണ്‌ അവകാശവാദം. യാഥാർത്ഥ്യമോ - ഇന്റേണൽ അസ്സസ്‌മെന്റിന്റെ പേരിൽ 80 മുതൽ 100 മാർക്ക്‌വരെ ഓരോരുത്തർക്കും സൗജന്യം. (എയ്‌ഡഡ്‌ - അൺ എയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ 100ന്‌ 110-...

തീർച്ചയായും വായിക്കുക