യു.എൻ. ഗോപിനായർ
ഐ.ടി. ചതിക്കുഴികൾ
അറിവും സാങ്കേതിക വിദ്യയും കൂടിയപ്പോൾ അതിലൊളിഞ്ഞിരിക്കുന്ന അറിവിന്റെ വിദ്യ ഉപയോഗിച്ച് അറിവില്ലാത്തവരെ കബളിപ്പിക്കുന്ന ഇന്റർനെറ്റ് പകൽകൊള്ള ഇന്ന് ലോകവ്യാപകമായിരിക്കുന്നു. ഐ.ടി. കുറ്റകൃത്യങ്ങൾക്ക് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിന്റെ നിയമത്തിൽ വകുപ്പില്ലാത്തതുകൊണ്ട് കുറ്റവാളികളെ ശിക്ഷിക്കാൻ ഇരുട്ടിൽ തപ്പുകയാണ് നിയമവൃത്തങ്ങൾ. കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും അക്കാലത്ത് കൊടുംകള്ളന്മാർ ആയിരുന്നെങ്കിലും അവർ പാവപ്പെട്ടവർക്ക് കട്ടതിന്റെ അംശം കൊടുത്തിരുന്നു. ഇന്ന് കോർപ്പറേഷൻ - മുനിസിപ്...