ഉമ്മാച്ചു
വാടക വീടുകൾ
“...ഒര് കഥ കൂടി പറഞ്ഞുതാ നരേന്ദ്രാ... ഷഹറ്‌സാദ് സുന്ദരി ആ രാജാവിനെ പറഞ്ഞു രസിപ്പിച്ച ഒരു കഥകൂടി...” അവൾ അയാളുടെ എഴുത്തുമേശയിൽ കൈമുട്ടുകളൂന്നി, ഒടിഞ്ഞുനിന്നുകൊണ്ട് ഇനിയും കെഞ്ചി. “നീയെന്നെ ശല്ല്യപ്പെടുത്താതെ ഒന്ന് പോകൂ ആരിഫാ- ഞാനീഫീച്ചറൊന്ന് എഴുതി തീർക്കട്ടെ.” അയാൾ അരിശത്തോടുകൂടി അവളെ നോക്കി. അവൾ എന്തോ മുറുമുറുത്ത് ഒടിഞ്ഞുനിന്നു കൊണ്ടുതന്നെ ആ മുറിയുടെ വാതിലിന്ന് ഒരു ചവിട്ട് കൊടുത്തു. വാതിലടഞ്ഞു. “ഓ, ഒര് കാഞ്ഞങ്ങാടും പോകേലച്ചെടീം... ഈ പൊട്ടൻ നരേന്ദ്രൻ എഴുതീത് ആരാ വായിക്കാമ്പോണ്...
വിരസമായ ഒരു ദിവസം
ഞായറാഴ്‌ച രാവിലെ ഉറക്കമുണർന്നതു തന്നെ നാളെ തിങ്കളാഴ്‌ച-വിദ്യാഭ്യാസ വർഷാരംഭമാണല്ലോ എന്നു നിനച്ചാണ്. സ്‌നേഹിച്ചും കലഹിച്ചും ചിണുങ്ങിക്കരഞ്ഞും പെയ്‌തു നിവർന്ന മഴ കാരണം കുട്ടികളുടെ കളിദിനങ്ങളുടെ എക്കൗണ്ടിലേയ്‌ക്ക് രണ്ടുനാലു ദിനങ്ങൾ കൂടി ചെന്നു ചേരുകയായിരുന്നു. വിദ്യാഭ്യാസ വർഷാരംഭത്തിന്റെ സ്‌മൃതി മധുരമായ ഓളങ്ങളിൽ നിന്നും ബാധ്യതകളിൽ നിന്നും നരേന്ദ്രൻ കാതങ്ങൾ അകലെയാണ്. എന്നിട്ടും-അയാൾ മെല്ലെ ദിനചര്യങ്ങൾ തുടങ്ങി ധൃതിയിലവസാനിപ്പിച്ച് മുറിയടച്ച് ഉഡുപ്പി റസ്‌റ്റോറണ്ടിലെത്തിയപ്പോഴേക്കും ഒൻപതുമണിയായ...
തരിശുഭൂമിയിൽ
“നിങ്ങളെ ഞാനെവിടെയോ കണ്ടിട്ടുണ്ട്.... ഓർക്കാനാവുന്നില്ല..” നരേന്ദ്രന്റെ ശ്രദ്ധ മുഴുവൻ റോഡപകടത്തെ സംബന്ധിച്ച, സായാഹ്ന പത്രത്തിലെ ആ തടിച്ച വാർത്തയിലായിരുന്നു. അയാൾ തന്റെ ഇടതുവശത്ത് വന്നിരുന്ന ആ രൂപത്തെ നോക്കി- ഒരു കറുത്ത പയ്യൻ. സ്വന്തം കറുപ്പോടൊപ്പം വെയിലേറ്റുവാടിയ അവന്റെ മുഖത്ത് സ്‌നേഹമസൃണമായ ചിരി. സ്‌നേഹത്തിന്റെ വെളിച്ചം പ്രവഹിക്കുന്ന കണ്ണുകൾ. “എവിടെ നിന്നാണെന്നോർമ്മയില്ല... നിങ്ങളുമായി ഞാൻ” എട്ടാം ക്ലാസ്സിലോ ഒൻപതിലോ പഠിക്കുന്ന സ്‌കൂൾ കുട്ടിയോളം പ്രായമുളള, കൂരിരുട്ടിനേക്കാൾ കറുത്ത ആ മുഖ...
ഒരു സ്വപ്നജീവിയുടെ ജീവിതത്തിൽ നിന്ന്
പാരായണം ചെയ്ത ഗ്രന്ഥം ഏത് ഭാഷയിലായിരുന്നു! ഹിന്ദി, ഇംഗ്ലീഷ്, മലയാളം തമിഴ്, തെലുങ്ക്, കന്നടം ഗുജറാത്തി, ബംഗാളി... അറബി, ഫ്രെഞ്ച്, സ്പാനിഷ്... നിരൂപിച്ചെടുക്കാൻ വിഷമം അക്ഷരങ്ങൾ മലര് വറക്കുന്ന കലത്തിലെന്നോണം പൊരിഞ്ഞ് തുള്ളിച്ചാടുകയായിരുന്നു പേജുകൾ ഒരു അല്പായുസുകാരന്റെ ദിനങ്ങളെന്നോണം പറപറന്നു അറിവ്, ഇത്തിരിവട്ടത്തിലെ ഗോപ്യസ്‌ഖലിതമായിരുന്നോ? ഒടുക്കം പുസ്തകത്താളിൽ നിന്ന് ഒരു വീരശൂര ഭടൻ ഉയിർത്തുവന്ന് ഡക്... ഡക്... ഡക് എന്ന കുതിരക്കുളമ്പടി ശബ്ദത്തോടെ പടയോട്ടം തുടങ്ങവേ ഞാൻ ഞെട്ടിയുണർന്നു...
സ്വപ്‌നം കതിരിട്ടുനിന്ന നിമിഷങ്ങളിൽ
സമയം എന്തു ചെയ്യുന്നു എന്നറിയാനായി മൊബൈൽ ഫോണെടുത്തു നോക്കി. പതിനൊന്ന് പതിനൊന്ന് മുപ്പത്തിരണ്ട്..... വെയിലിന്റെ അസ്‌ഥിരമായൊരു നിറവ് അന്തരീക്ഷത്തെ പ്രകാശമാനമാക്കിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഏത് നിമിഷവും മഴ ഇഴഞ്ഞെത്തിയെന്ന് വരാം. ഇക്കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പരക്കെ മഴയായിരുന്നു. ഇരുൾ മൂടിയ മൂന്ന് ദിനങ്ങൾ. തപാൽക്കാരൻ മുകളിൽ കയറിവന്ന് കതകിൽ മുട്ടുമ്പോൾ ഞാൻ പിൻവശത്തെ ജനലിന്റെ വെളിച്ചം നോക്കി ‘ഇഡിയറ്റ്’ വായിക്കുകയായിരുന്നു. ഞാൻ മുറിയിലുണ്ടെന്ന് താഴെ ഓഫീസിലിരുന്ന് സലീം പറഞ്ഞിരിക്ക...