ഉല്ലാസ് എരുവ
ജാതിപ്പെണ്ണ്
പൂജക്കെടുക്കാത്ത പൂവാണ് നീ
പൂമെത്തപോലൊരു തെറിയാണ് നീ
പൂമുഖത്തെത്തുന്ന മൂധേവി നീ
പൂനിലാക്കുടിലിലെ രതിദേവി നീ
പെണ്ണേ, നീ പെണ്ണാകാനെത്ര പണം വേണം
പെണ്ണേ, നീ വെണ്ണീറാകനെത്ര പെട്രോൾ വേണം
മതമില്ല നിന്റെ മാംസത്തിന്
മദമുള്ള വർണ്ണലിംഗത്തിന്
മാറിനടക്കണം നാറിനടക്കണം,
മൂത്രം മണക്കാത്ത രാത്രിവേണം
കണ്ണേ, നിനക്കൊളിക്കാനെത്ര മാളം വേണം
കണ്ണേ, നിന്നെ ദഹിപ്പിക്കാനെത്ര തോക്ക് വേണം
നീയോ കറുപ്പിന്റെ പ്രേതഭാവം
അവരോ വെളുപ്പിന്റെ പ്രേമഭാവം
ദളിതയാ...
വിദൂഷശില്പി
കല്ലിന്റെ വേദന മാറ്റുന്ന
ഉളിയുടെ വാക്കിന്
ഉച്ചക്ക് കാറ്റിലാടിവീണ
മാമ്പഴത്തിന്റെ മധുരം
വൈകിട്ട് പച്ചമാംസത്തില്‍
നനഞ്ഞുപൊട്ടുന്ന കണ്ണീരലയ്ക്ക്
പ്രതിമയോളമുയരം
വല്ലാത്തൊരാനന്ദമാണ്
കല്‍ഭരണിക്കുള്ളില്‍
തല തുരന്ന് തലയുയര്‍ത്തിയ
പുഴുവിന്റെ മോദം
കാഴ്ച നഷ്ടപെട്ട സൂര്യന്റെ സംതൃപ്തി
പാദസരത്തിനുമുകളില്‍
പാവാട മൂടിയ മഴരഹസ്യം
ഊര്‍ജ്ജമെല്ലാം വിഴുങ്ങി
ഒരു കവിത നഷ്ടപെട്ട ശാന്തി
മാതാവിന്റെ മാറ്
കൊത്തിയുടച്ചൊഴുക്കിയ
അവസാന പുത്രന്റെ കുശുമ്പോടെ
വിറച്ചുതണുത്ത രക്തംകുടിച്ച
കല്ലുപ്പുപല്ല് കുത്തിന...
വീട്ടിലേക്കൊരു വാട്സപ്പ് കത്ത്
കൺതടം നിറയെ കുമിഞ്ഞുനിൽക്കുന്ന
കൂട്ടക്കൊലകളും ആത്മഹത്യകളും
അപകട മരണങ്ങളും കണ്ട്
എനിക്ക് വേദനയിലേക്കൊന്ന്
എത്തിനോക്കാൻ കഴിയുന്നില്ല.
എനിക്ക് വിശപ്പ് കൂടിവരുന്നതുകൊണ്ട്
രുചി അനുഭവപ്പെടുന്നില്ല.
ആവശ്യങ്ങൾ കൂടിവരുന്നതുകൊണ്ട്
അവൾക്ക് ശർദ്ധിക്കാനുമാകുന്നില്ല.
അയലത്തെ കുഞ്ഞിക്കണ്ണിൽ തറച്ച
ഷെല്ലിന്റെ ചീള് എടുക്കാനാകുന്നില്ല.
പെരുമഴക്കാലത്ത് പൊയ്കയിൽ പൊരുതുന്ന
പെരുമാൻ കണ്ണും കാണാൻ കഴിയുന്നില്ല.
പുഷ്പകാലത്ത് തീർത്ഥകുളത്തിൽ വിരിയുന്ന
താമരക്കിളിയുടെ കിലുക്...
ഗാന്ധാരിക്കണ്ണട
വളരെ നാളിനു ശേഷമുള്ള വരവില്‍കാട്ടുവളയില്‍നിന്ന് പാദസരത്തിലേക്ക് വളര്‍ന്നമകളുമായി നഗരത്തിന്റെ വരമ്പിലൂടെ കൈകോര്‍ത്ത്പൊട്ടും വളയും കമ്മലും തേടിനടന്നു. കുസൃതി മറയില്‍ വ്യംഗ്യം ആഭാസത്തിലാഴ്ത്തിനിന്റെ തരക്കാര്‍ എന്റെ കരത്തിനു പകരംനിനക്ക് കൈ നീട്ടി വീശി നടന്നു.മോളത് കണ്ടിരുന്നോ എന്തോ ? ബസ്സ്‌റ്റോപ്പിലും ബേക്കറിയിലും പിടലി തിരിക്കാതെപിന്തുടര്‍ന്ന പ്ലേക്കാര്‍ഡു മുഖങ്ങളില്‍ നിന്ന് ഒളിഞ്ഞുനോട്ടം തള്ളിയിറക്കിയ വാല്‍നക്ഷത്ര കണ്ണുകള്‍പ്രതിഷേധം എരിച്ച കുന്തം ചുഴറ്റിനോക്കി. നീ വളര്‍ന്നെന്ന പരസ്യം പതിച്ച പകല്‍...
പ്രിയമുള്ളവളെ
എന്റെ ഏകാന്തതയെകുടിച്ച് വറ്റിക്കാനുള്ളദാഹമുണ്ടെന്നു ഞാന്‍നീയണയുമ്പോഴൊക്കെനിനച്ചുപോകും വയറസ് കയറിയതിരശ്ശീലപോലെനിശ്ചലം മിഴികള്‍എല്ലൂരിയമാംസം പോലെശരീരം. തലനാരിഴയിലുംകുറ്റമറ്റപെരുമാറ്റംഅംഗപ്രത്യംഗങ്ങള്‍ക്കായിലാളനയുടെ താരാട്ട് വരവ് ഉത്സവംവസന്തം സ്വപ്നവുംഭീകരാലോചനകള്‍ക്ക് വിടഭാസുരാലോചനകള്‍ക്ക് ഇടം കൗതുകം ആനന്ദം ആഗ്രഹംസംഗ്രഹിച്ചവസ്ഥപ്രിയമുള്ളവളെ,എന്നില്‍ കടന്നുകൂടിയനിനക്കിഷ്ടമില്ലാത്തഈ അഴുക്കുകളെകഴത്തിക്കളയും വരെനീയെന്നെതൂക്കിക്കൊല്ലാന്‍വിളിക്കരുത് ! Generated from arc...
ഞാൻ പരോളിലിറങ്ങിയപ്പോൾ കണ്ടത്
കുടുംബത്തിന്റെയാഴങ്ങളിൽ നിന്നും പൊന്തി മറയുന്ന മത്സ്യങ്ങളെപ്പോലെ സൗഹൃദം തടങ്കലിലാണ്; ഞാൻ കരയില്ലാതെയും ചീറിയടുക്കുന്ന ട്രെയിനുകൾക്കടിയിലെ നീണ്ട സ്വപ്‌ന പാളങ്ങളിൽ ജീവിതം തടങ്കലിലാണ്; ഞാൻ സിഗ്‌നലില്ലാതെയും കിണറിന്റെ ഗർഭമെടുക്കാൻ കഴിയാത്ത തൊട്ടിയെപ്പോലെ മേഘം നോക്കി ദാഹം തടങ്കലിലാണ്; ഞാൻ കയറില്ലാതെയും ആചാരങ്ങളുടെ ബന്ധുബലത്തിലകറ്റി- നിർത്തിയ അധഃകൃതനെപ്പോലെ ജാതി തടങ്കലിലാണ്; ഞാൻ മതമില്ലാതെയും ഉത്തരവാദിത്വത്തിന്റെ കട്ടളയ്‌ക്ക് പിന്നിലെ പുകച്ചുരുളിനുളളിൽ ജനിത്വർ തടങ്കലിലാണ്; ഞാൻ കതകില്ലാത...
നിറംമങ്ങിയ വിസ്‌മയങ്ങൾ
സ്‌നേഹസതീർത്ഥ്യന്റെ കല്ല്യാണക്കുറിമാനം കൈയ്യിലെടുത്തു ഞാനോർത്തു പോയി കാലമിതേറെക്കഴിഞ്ഞു പോയിട്ടുണ്ട് നാട്ടിലയിൽ കല്ല്യാണസദ്യയുണ്ടിട്ട് ചിലന്തിവലയിൽക്കുടുങ്ങിയ കൊതുകൊരു കണ്ണിയെക്കൂട്ടി ബന്ധിക്കും പോലെ വരനും കുഴിയിൽ പതിച്ച കാട്ടാന രക്ഷയ്‌ക്ക് ഗളം നീട്ടിയണിയും താലിക്കുരുക്കുമായ് വധുവും നിശബ്‌ദ നിദ്രമാം സ്‌ഫോടകശാലയിലേക്കു കാൽവെച്ചുകേറും ശുഭമുഹൂർത്തത്തിൽ പ്രാർത്ഥിച്ചു കുമ്പിട്ടൾത്താരയിൽ, നേർന്നു ഞാൻ നന്മകൾ മംഗള സദ്‌ദിനങ്ങൾക്കായി. കാലപ്പഴക്കത്തിൽത്തേഞ്ഞ നാണയത്തുട്ടിൻ ഇരുണ്ട മുഖമോർത്തെടുക്കുന്...
രാജ്യമുണ്ടാകുന്നത്….
പച്ചമഴയിലും പഴുത്ത ചൂടിലും പടർന്ന കുടുംബത്തിന്റെ വേരുകൾ പൊട്ടിച്ചെടുത്തുകൊണ്ടയാൾ ഓടി. രാജകൊട്ടാരത്തെ ശ്വാസംമുട്ടിച്ചുകൊല്ലാനായി നഗരം ഞെരിച്ചുനിൽക്കുന്ന ലഹളക്കാർ. കൂട്ടിലേക്ക് കയറി പാമ്പിനെക്കണ്ട് പേടിച്ച കോഴിക്കുഞ്ഞുങ്ങളെപ്പോലെ ഇന്ദ്രിയങ്ങൾ ചിറകടിച്ചപ്പോൾ ശരീരം വിറച്ച് പറന്നു. ഓരോ കുതിപ്പും ഭൂമിക്ക് വെളിയിലേക്ക് കടന്നുപോകാൻ ആഗ്രഹിച്ചുകൊണ്ട്, ആരും കാണാത്ത ഒരു വലിയ മതിൽക്കെട്ടിന്റെ മൂലയിലേക്കയാൾ കുടുംബത്തെക്കയറ്റി സുരക്ഷമാക്കി. പ്രളയത്തിനുമുകളിലേക്ക് മൂക്ക് ഉയർത്തി ശ്വാസം എടുത്തുകൊണ്ട്...
ഇൻക്വസ്‌റ്റ്
എത്ര നേരമായി ഈ കിടപ്പ് തുടങ്ങിയിട്ട് ഇതൊന്തൊരന്വേഷണമാണ് ? ഇവരെത്രയൊക്കെ ശ്രമിച്ചാലും ഒന്നും കണ്ടെത്താൻ പോകുന്നില്ല. അതിന് ഞാനെന്തെങ്കിലും പറഞ്ഞിട്ട് വേണ്ടേ? ഞാൻ ആ കുട്ടിക്ക് വാക്ക് കൊടുത്തതാണ്. തികച്ചും സ്വകാര്യമായി, മനസ്സ്‌കൊണ്ട്. ഇനി ഇവരെല്ലാംകൂടി എന്ത് പൊല്ലാപ്പാണോ ഉണ്ടാക്കാൻ പോകുന്നത്. വെളിയിൽ കരിങ്കല്ലിന്റെ മനസ്സുമായിനിന്ന് ചിലർ സംശയത്തെ ഉരസിനോക്കുന്നുണ്ട്. എന്തുകൊണ്ടോ പ്രതീക്ഷിച്ചത്ര തീ വരുന്നില്ല. പിന്നീട് പുതിയ കല്ലുകൾതേടി ചിലർ പോകുന്നുണ്ട്. ചിലർ കല്ലുകളെ പ്രതീക്ഷ...
ശേഷിപ്പുകൾ
‘എന്തിനാണ് അവർ ഇങ്ങനെ ബഹളം വെയ്‌ക്കുന്നത്?.... ഞാൻ എന്ത് തെറ്റാണ് ചെയ്‌തത് അങ്കിൾ?’
അല്ലെങ്കിൽ അങ്കിളെന്തിന് ഇതിനൊക്കെ മറുപടി പറയണം. ഒരു മറുപടിക്ക് വേണ്ടിയല്ലേ നിസംഗയായ എന്നോടൊപ്പം കുറെകാലമായി നിൽക്കുന്നത്. നിൽക്കുമെന്ന് കരുതിയിരുന്നവരുടെ ഉള്ളിൽ തനിക്കുള്ള സ്‌ഥാനം നിസ്സാരമായിരുന്നുവെന്ന് തിരസ്‌കരണത്തിലൂടെ ബോധ്യപ്പെട്ടപ്പോൾ മാത്രമാണ് ആദ്യമായി സ്വന്തം ശരീരത്തോട് അറപ്പ് തോന്നിയത്.
അനിശ്‌ചിതത്വം വേലികെട്ടിനിന്ന അങ്കിളിൽ നിന്ന് ഇനിയൊന്നും പുറത്തേക്ക് പ്രത...