ഉല്ലാസ്
ലവ് ഇൻ ജപ്പാൻ
“കൊനിച്ചുവാ...” തല തറയിൽ തട്ടുമാറുളള നമസ്‌കാരവും താളത്തിലുളള അഭിവാദ്യവും കേട്ടുകൊണ്ടാണു ഉളളിൽ കടന്നത്. ഒരു സിംഗപ്പൂർവാസിക്ക് അന്യമായ ഇളം തണുപ്പിൽ നിന്നും കെട്ടിടത്തിനുളളിലെ നേരിയ ചൂടിലേക്കു കടന്നപ്പോൾ അസഹിഷ്‌ണുത തോന്നിയെങ്കിലും മൊട്ടത്തലയൻ ഗൈഡിന്റെ മുറി ഇംഗ്ലീഷിലെ നർമ്മരസം ശ്രദ്ധ മുഴുവൻ ആകർഷിച്ചു. “ഐ വർക്ക് ഇൻ ഷൂ മേക്കിങ്ങ് കമ്പനി ആൻഡ് വീ ആൾസോ ഹാവ് സ്‌റ്റ്രൈക്‌സ് ആൻഡ് പ്രൊട്ടെസ്‌റ്റ്‌സ് ഹിയർ” “ആസ് യു മൈറ്റ് നൊ, വി ഓവർ വർക്ക് ഓൺ ദോസ് ഡെയ്‌സ്...” “ബട്ട് വി ഒൺലി മേയ്‌ക്ക്...