Home Authors Posts by ഉല്ലലബാബു

ഉല്ലലബാബു

Avatar
0 POSTS 0 COMMENTS

നാണയം

ഓറഞ്ചിന്‌ എന്ത്‌ വില? അയാൾ ചോദിച്ചു. “ഒരെണ്ണം ഒരു രൂപ.” കടക്കാരന്റെ മറുപടി. അയാൾ പോക്കറ്റിൽ നിന്നും ഒരു രൂപാനാണയം എടുത്തു കൊടുത്തു. കടക്കാരൻ അതുവാങ്ങി സൂക്ഷിച്ചു നോക്കി. രണ്ട്‌ ഓറഞ്ച്‌ കടക്കാരൻ അയാൾക്കു കൊടുത്തു. അത്‌ ഒരു കള്ളനാണയമായിരുന്നു. രണ്ടുപേരുടേയും മുഖത്ത്‌ ചെറിയ ചിരിവിരിഞ്ഞു. Generated from archived content: story3_oct22_09.html Author: ullala_babu

റെയിഞ്ച്‌

റെയിൽവേ പാളത്തിന്‌ കുറുകെ അവൾ നടന്നു. വല്യസ്‌റ്റേഷൻ. അനേകം പാളങ്ങൾ. തിടുക്കപ്പെട്ട്‌ അവൾ ബാഗിൽ നിന്നും മൊബൈൽ പുറത്തെടുത്തു. ഫോൺ ഓണാക്കി. വിളിക്കേണ്ട നമ്പർ തിരഞ്ഞെടുത്തു. പച്ച ബട്ടൺ ഞെക്കി. “ഹലോ” അവൻ വിളിച്ചു. സന്തോഷത്തിന്റെ സൂര്യൻ അവളുടെ മുഖത്ത്‌ ഉദിച്ചു നിന്നു. “ഇവിടെ റെയിഞ്ചില്ല.” മറുതലയ്‌ക്കലെ മറുപടി. കാമുകനാണ്‌. അവൾക്ക്‌ നിരാശയായി. നാശം! പെട്ടെന്ന്‌ ഒരു ട്രയിൻ ചൂളംവിളിച്ച്‌ കടന്നുപോയി. അവൾ റെയിഞ്ചില്ലാത്ത ലോകത്തയ്‌ക്ക്‌ യാത്രയായി. Generated from...

പാലിന്റെ സ്വാദ്‌

ഡോ. രാധാകൃഷ്‌ണന്‌ മഹാത്മാഗാന്ധിജിയെ സന്ദർശിക്കാൻ അവസരം കിട്ടി. മദ്രാസിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. ആദ്യമായിട്ടാണ്‌ അവർ പരസ്‌പരം കാണുന്നത്‌. സംഭാഷണമധ്യേ ഗാന്ധിജി സൂചിപ്പിച്ചു- “പാല്‌ കുടിക്കരുത്‌. അത്‌ മാട്ടിറച്ചിയുടെ സത്താണ്‌.” ഡോ. രാധാകൃഷ്‌ണന്റെ മറുപടി ഉടൻ വന്നു. - അങ്ങനെയെങ്കിൽ നാമെല്ലാം മാംസഭുക്കുകളാണ്‌. നമ്മൾ അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ട്‌. അത്‌ മനുഷ്യമാംസത്തിന്റെ സത്താണ്‌.“ തെല്ലും കൂസാക്കാതെയുള്ള മറുപടികേട്ട്‌ ഗാന്ധിജി ഒരു നിമിഷം പകച്ചിരുന്നു. ...

തീർച്ചയായും വായിക്കുക