Home Authors Posts by ഉദയപ്രഭന്‍

ഉദയപ്രഭന്‍

0 POSTS 0 COMMENTS

യാത്രാവിവരണം

നിലാവുള്ള രാത്രിയില്‍ അച്ഛന്റെ സൈക്കിളിന്റെ പിന്‍സീറ്റിലിരുന്ന് സ്കൂളിലേക്കുള്ള യാത്രയില്‍ ഞാന്‍ വളരെ ആവേശത്തില്‍ ആയിരുന്നു. ആദ്യമായി സഹപാഠികളോടൊപ്പം ഒരു ഉല്ലാസയാത്ര പോകുകയാണ്. കേരളത്തിന്‌ പുറത്തുള്ള ഒരു സ്ഥലത്തേക്ക്. അച്ഛനേയും അമ്മേയെയും അനിയനേയും പിരിഞ്ഞു ഇതുവരെ എവിടെയും പോയിട്ടില്ല എങ്കിലും പുതിയ യാത്രയുടെയും കാണാന്‍ പോകുന്ന കാഴ്ച്ചകകളെക്കുറിച്ചുള്ള ചിന്തകള്‍ എന്റെ സന്തോഷം പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിച്ചിരുന്നു. സ്കൂള്‍ ഗേറ്റിനുള്ളില്‍ കുട്ടികളും രക്ഷിതാക്കളും കൂട്ടം കൂടി നില്പ്പു ണ്ട്. ബസ്‌ ഇത...

മരക്കുതിര

സെന്റ്മേരീസ് മേരീസ്‌ ഫര്‍ണിച്ചര്‍ മര്‍ട്ട് എന്ന സ്ഥാപനത്തിന് മുന്നില്‍ ബസ്സിറങ്ങുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. അറുപതടിയോളം നീളവും അതിനൊത്ത ഉയരവുമുള്ള കടയുടെ മുന്‍വശം വര്‍ണക്കടലാസുകളും പൂക്കളും ബലൂണും ഉപയോഗിച്ച് നന്നായി അലങ്കരിച്ചിരുന്നു. ഉത്സവസീസണുകളില്‍ കച്ചവടം കൊഴുപ്പിക്കാന്‍ ഉള്ള ബിസിനസ്സുകാരുടെ ഓരോ പൊടികൈകള്‍. മുന്‍ വശത്തെ ഗ്ലാസ്സിലൂടെ നോക്കിയാല്‍ അകത്തു പ്രദര്‍ശിപ്പിച്ചിരിക്കുന്ന സെറ്റി, ഡൈനിംഗ് ടേബിള്‍, കട്ടില്‍, ട്രെസ്സിംഗ് ടേബിള്‍, ദിവാന്‍ കോട്ട്, അലമാര മുതലായ ആധുനിക ഫര്‍ണിച്ചറുകള്‍...

റിസല്‍ട്ട്

ലിസമ്മ മാത്യൂസ്‌ ഗൈനകോളജിസ്റ്റ്‌.MBBS.DGO ആശുപത്രി വരാന്തയോട് ചേര്‍ന്നുള്ള ഡോക്ടറുടെ മുറിക്ക് മുന്‍പില്‍ ധാരാളം ഗര്‍ഭിനണികളും അവര്ക്ക് അകമ്പടി വന്നവരും. നിരത്തിയിട്ടിരുന്ന കസേരകളില്‍ ഒന്നുപോലും കാലിയില്ല. അഞ്ചു മിനിട്ടിലധികം കാത്തുനിന്നിട്ടാണ് എനിക്കും ഭാര്യക്കും സീറ്റ്‌ കിട്ടിയത്. പേര് വിളിക്കുന്നത്‌ അനുസരിച്ച് ഓരോ ഗര്ഭിണിയും അവരുടെ അകമ്പടിക്കാരും ഡോക്ടറുടെ മുറിയിലേക്ക് കയറിക്കൊണ്ടിരുന്നു. പൂര്‍ണ്ണഗര്‍ഭിണികളും അരവയറുള്ളവരും ഗര്‍ഭലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു....

സസ്നേഹം

ജോസ്‌ എനിക്ക് ആരായിരുന്നു എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട്. ഒരു അടുത്ത സുഹൃത്ത്‌ എന്ന് കരുതുന്നതാണ് ശരി. എന്നാല്‍ അതിലേറെ നല്ല ഒരു വഴികാട്ടി അല്ലങ്കില്‍ ഒരു ഉപദേശകന്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. അവന്‍ കുറെക്കാലം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്റെ സന്തത സഹചാരി. ഒരു നിഴല്‍ പോലെ അവന്‍ എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളെ ഒരുമിച്ചല്ലാതെ ആരും കണ്ടിരുന്നില്ല. സ്കൂളിലേക്കുള്ള വഴിയില്‍, പിന്നീട് കോളേജില്‍ എത്തിയപ്പോഴും അവന്‍ എന്നോടൊപ്പം ഒരു നിഴലായി ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മു...

വേരുകള്

മുന്പിലിരിക്കുന്ന ചെറുപ്പക്കാരനെ എനിക്ക് മനസിലായിരുന്നില്ല. ആ മുഖം ഇതിനു മുന്പ് കണ്ടതായി ഓര്മയില്ല. യാത്രചെയ്തു വളരെ ക്ഷീണിതനായിരിക്കുന്നു. നെറ്റിയിലൂടെ വിയര്പ്പുമണികള് ഒഴുകിയിറങ്ങുന്നു. നീല കോട്ടന് ഷര്ട്ട് വിയര്പ്പില് നനഞ്ഞിരിക്കുന്നു. ക്രീം പാന്റും കറുത്ത ഫ്രെയിം കണ്ണടയുമാണ് അയാളുടെ വേഷം. “എനിക്ക് ആളെ അങ്ങോട്ട് മനസ്സിലായില്ല കേട്ടോ. കുടിക്കാന് തണുത്തതെന്തെന്കിലും പറയട്ടെ”? “ആവാം. ....“ പ്യൂണ് രമേശ് കടന്നുവന്നു. “രണ്ടു ഫ്രഷ് ലൈം” “എന്റെ പേര് ആശിക്. ഞാന് കാഞ്ഞിരപ്പള്ളിയില് നിന്ന് വരികയാണ് പൊടി...

യാഗാശ്വം

ചുവന്ന വസ്ത്രം ധരിച്ച കൂലി പെട്ടിയും ബാഗും ചുവന്നുകൊണ്ട് വേഗം നടന്നു. അയാളോടോപ്പമെത്താന്‍ വിജയലക്ഷ്മി വളരെ ബുദ്ധിമുട്ടി. നെറ്റിയിലൂടെ ഒഴുകിയിറങ്ങിയ വിയര്പ്പു തുള്ളികള്‍ തൂവാലകൊണ്ട് തുടച്ചു. കോട്ടന്‍ സാരിയും ബ്ലൌസും വിയര്‍പ്പില്‍‍ നനഞ്ഞിട്ടുണ്ട്. പ്ലാറ്റ്ഫോമില്‍ പതിവിലേറെ തിരക്ക്. കച്ചവടക്കാരുടെയും യാത്രക്കാരുടെയും ശബ്ദകോലാഹലങ്ങള്‍. ഇരിപ്പിടങ്ങളിലെല്ലാം യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. അകലെ തീവണ്ടിയുടെ ചൂളംവിളിയുര്‍ന്നു. മിനിട്ടുകള്‍ക്കുള്ളില്‍ ഒരിരമ്പലോടെ വണ്ടി പ്ലാറ്റ്ഫോമില്‍ വന്നുനിന്നു...

തീർച്ചയായും വായിക്കുക