ഉബൈദ് എടവണ്ണ
കാലത്തിന്റെ നോവുമായി തീക്കുനിക്കവിതകൾ
യുവകവികളുടെ കൂട്ടത്തിൽ ഏറെ ശ്രദ്ധേയനായ പവിത്രൻ തീക്കുനി കത്തുന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് സ്വന്തം കാലത്തോടും ചരിത്രത്തോടും സന്ധിയില്ലാസമരം പ്രഖ്യാപിച്ചിരിക്കുകയാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും വാക്കുകൾ പെറുക്കു കൂട്ടി പവിത്ര എഴുതിക്കൊണ്ടേയിരിക്കുന്നു. ആധുനിക സമൂഹത്തിലെ നടപ്പുദീനങ്ങൾക്കെതിരെയുള്ള എല്ലാ പ്രതിഷേധക്കൊടുങ്കാറ്റുകളും ഒരി ചെറുചിരിയിലൊളിപ്പിച്ച് ഇടയ്‌ക്ക്, ജീവിക്കുവാൻ പ്രേരിപ്പിച്ച പലരേയും നന്ദിയോടെ സ്‌മരിച്ച് തീക്കുനിക്കവിതകൾ വേദനകളിണെ തീമഴയായി മലയാളി വായനാമനസ്സുക...
എസ്.എം.എസ്. കെണിയൊരുക്കുന്ന ചാനൽ കാഴ്‌ചകൾ
ഇത് കലികാലം...? എങ്ങനെയെങ്കിലും പുതുമ സൃഷ്‌ടിക്കുവാൻ ഇറങ്ങി പുറപ്പെട്ടവരുടെ നടുവിൽ ശുദ്ധ സംഗീതത്തിനും നാടൻ കലകൾക്കും പ്രസക്‌തി നഷ്‌ടപ്പെട്ടിരിക്കുന്നു. പരിഷ്‌കൃത സമൂഹം കാപട്യത്തിന്റെ മുഖംമൂടി ധരിച്ച്് നൃത്തം ചവിട്ടുമ്പോൾ അതിനെതിരെ രോഷം കൊളേളണ്ട മാധ്യമ സമൂഹവും വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. മൃഗയാ വിനോദങ്ങളിലൂടെ ദൃശ്യ മാധ്യമരംഗത്ത് നിന്ന് കോടികൾ സ്വന്തമാക്കാമെന്ന് നമ്മുടെ ചാനൽ തമ്പ്രാക്കന്മാർ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ഈയടുത്ത കാലം വരെ നമ്മുടെ സമയം കണ്ണുനീർ സീരിയലുകൾക്കായ...