യു. അരവിന്ദാക്ഷൻ
മൂല്യമാപിനി
“ആമയും മുയലും ഓട്ടപ്പന്തയം വെച്ചു..... ചെക്കൻ തൊള്ളതുറന്ന് പാഠപുസ്‌തകം വായിക്കുന്നത് കൂട്ടിൽ കിടക്കുന്ന മുയൽ കുറെ ദിവസങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു. ആരോടെങ്കിലും തന്റെ വിഷമം ഒന്നു പറയാൻ വെമ്പിനിൽക്കുമ്പോഴാണ് കൂടിനു വെളിയിൽ പതുങ്ങിനില്‌ക്കുന്ന നായയെ കണ്ടത്. അത് നായയോടു പറഞ്ഞുഃ ”ഈ മനുഷ്യരോട് ഞങ്ങൾ എന്തുതെറ്റാണ് ചെയ്‌തത്. പണ്ടു കഥയുണ്ടാക്കി ഞങ്ങളെ അപമാനിച്ചു. മതിയാവാഞ്ഞ് ഇപ്പോഴിതാ ഞങ്ങളെ കൂട്ടത്തോടെ കൊന്നുതിന്നാനും തുടങ്ങി.“ നായ മുയലിനെ സമാധാനിപ്പിച്ചു- ”എന്നാലെന്താ, നിങ്ങൾക്കിപ്പൊ...