ടി. വി. സൗമ്യ
ചൊട്ടമുതൽ തൊട്ടിൽവരെ
സമൂഹത്തിന്റെ അടിസ്‌ഥാനഘടകങ്ങളാണ് ശിശുക്കൾ. അവരുടെ നിഷ്‌കളങ്കത പോലെ കളങ്കമറ്റ ഭക്ഷണമായിരിക്കണം അവർക്ക് ലഭിക്കേണ്ടത്. ശൈശവപ്രായത്തിൽ ലഭിക്കുന്ന ആഹാരത്തെ ആശ്രയിച്ചിരിക്കും അവരുടെ പിന്നിടുളള ആരോഗ്യം. അതുകൊണ്ടുതന്നെയാണ് പുരാതനസംസ്‌ക്കാരത്തിന്റെ മുഖമുദ്രകളായ നാട്ടറിവാചാര്യൻമാർ കുട്ടികളുടെ ഓരോഘട്ടത്തിലുളള ആഹാരരീതികളെക്കുറിച്ച് പ്രത്യേകം പ്രതിപാദിച്ചിരിക്കുന്നത്. പിറന്നുവീഴുന്ന കുട്ടികൾക്ക് മുലപ്പാൽതന്നെയാണ് ഉത്തമ ആഹാരം. മുലപ്പാൽ എത്രനാൾ കുടിക്കുന്നുവോ അത്രത്തോളം അമ്മയും കുട്ടിയും തമ്മിലുള...