ടി.വി.ചന്ദ്രൻ
ഈ വിഷുവിനെ കുട്ടികൾക്ക് നല്‌കുക…
സിനിമാക്കാരെ സംബന്ധിച്ച് വിഷുവും ഓണവും ക്രിസ്‌തുമസ്സുമൊക്കെ പലപ്പോഴും ആഘോഷിക്കേണ്ടി വരാറില്ല. തിരക്കുകളിൽ ഓർക്കുവാൻപോലും കഴിയാറില്ല എന്നതാണ് കാരണം. എങ്കിലും ഈ ദിനങ്ങളുടെ ഓർമ്മകൾ ഏറെ സന്തോഷവും നഷ്‌ടബോധവും ഉണർത്തുന്നതാണ്. ബാല്യകാലത്തിലേക്ക് മനസ്സറിയാതെ യാത്രചെയ്‌തു പോകുന്നു. അന്നൊക്കെ സംക്രാന്തിദിവസം പറമ്പിലെ ചവറുകളെല്ലാം അടിച്ചുകൂട്ടി തീയിടുന്നത്, പിന്നെ പടക്കങ്ങൾ പൊട്ടിക്കുന്നതും, വിഷുദിനത്തിൽ കൈനീട്ടം വാങ്ങുന്നതും, കണികാണുന്നതും ഒന്നും അങ്ങിനെ മറക്കാൻ കഴിയുന്നില്ല. അന്നത്തെ കുട്ടികൾ എത...