ടി. വി അച്യുതവാരിയർ
നാലുകൂട്ടവും ഇഞ്ചിതൈരും
കേരളത്തിന്റെ ആഹാരക്രമം ചോറും നാലുകൂട്ടംകൂട്ടാനും ഇഞ്ചിത്തൈരുമായിരുന്നു. ഈ നാലുകൂട്ടം കൂട്ടാന്റെ കാര്യത്തിൽ കാണുന്ന ഒരു പ്രത്യേകത അവയിലെല്ലാം നാളികേരം സുലഭമായി ചേർക്കുന്നുവെന്നതാണ്. കാളനിൽ പകുതിയും നാളികേരമാണ്. ചേന, കായ, തൈര്, കുരുമുളക് എന്നിവയാണ് മറ്റു ഘടകങ്ങൾ. എല്ലാം കേരളീയവും പോഷകസമ്പന്നവുമാണ്. ഓലനിൽ പകുതിയോളം തേങ്ങാപാലാണ്. എളവൻ മാത്രമാണ് അതിലെ കഷ്‌ണം. ശരീരത്തിന്നത്യാവശ്യമായ ക്ഷാരാംശം ഇതിൽനിന്നു ലഭിക്കും. എരിശ്ശേരിയിലും ധാരാളം നാളികേരവും വെളിച്ചെണ്ണയും ചേർക്കുന്നു. അവിയലില...