ടി.വി.അച്ചുതവാര്യർ
ആദർശനിഷ്‌ഠ ക്ഷയിക്കുമ്പോൾ ധനാധിപത്യം വരും
ഇൻഡ്യയിൽ ഇപ്പോൾ ജനാധിപത്യമല്ല ധനാധിപത്യമാണുളളത് എന്ന് അരുന്ധതി റോയ് പറയുന്നു. ഇത് പെട്ടെന്നുണ്ടായ ഒരു സംഭവ വികാസമല്ല. നാല്‌പത് കൊല്ലം മുമ്പ് ഇന്ദിരാഗാന്ധി അധികാരത്തിൽ വരികയും അധികാര ദേവതയെ പൂജിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ആരംഭിച്ച പ്രവണത ഇപ്പോൾ പൂർത്തിയായെന്നേ ഉളളൂ. ആദർശനിഷ്‌ഠയ്‌ക്ക് ലോപം സംഭവിക്കുന്നിടത്ത് ‘മാമൺ’ കയറിപ്പറ്റുമെന്നത് അതി പുരാതനമായൊരു തത്വമാണ്. അധികാരം കൊണ്ട് ധനവും ധനം കൊണ്ട് അധികാരവും നേടാമെന്ന് ഇന്ദിരാ ഗാന്ധി തന്റെ അനുയായികളെ പഠിപ്പിച്ചു. ഇതിനെതിരായി ആദർശ നിഷ്‌ഠയുള...