ടി ടി ഇസ്മയില്‍
കണ്ണുകള്‍
കവികള്‍ വാഴ്ത്തിപ്പാടിയ കണ്ണുകള്‍
കരിനീല മഷിയിട്ട കണ്ണുകള്‍
കരളിലൊരു ചാട്ടുളിപോലെ
തറഞ്ഞു കയറും കാന്തക്കണ്ണൂകള്‍
കാമത്താല്‍ കത്തിജ്വലിക്കും
കാമുകന്മാരെയാവാഹിച്ച്
കാല്‍ച്ചുവട്ടില്‍ ചവിട്ടിമെതിക്കാന്‍
കളമൊരുക്കും കണ്ണുകള്‍
പുലിപോലെ കരുത്തനായവനെ
എലി പോലെയാക്കി ആജീവനാന്തം
വെന്നിക്കൊടി പാറിക്കും മഹിളകളെ
നരഗാഗ്നിയില്‍ പോലും കത്തി നശിക്കാതെ
നിങ്ങള്‍ തന്‍ മാന്ത്രിക മിഴികള്‍ നീണാള്‍ വാഴട്ടെ !
വാര്‍ദ്ധക്യകാല ചിന്തകള്‍
ഒരു കാലം വരാനിരിപ്പുണ്ട്
ഒരു വിളിപ്പാടകലെ നമ്മെയും കാത്ത്
വെളിച്ചം ഇരുളിനും
സ്മൃതി വിസ്മൃതിക്കും
ആരോഗ്യമനാരോഗ്യത്തിനും
സുരക്ഷയരക്ഷിതാവസ്ഥക്കും
വഴിമാറീടുന്ന കാലം.
അതാണ് നമ്മുടെ വാര്‍ദ്ധക്യം
കണ്ണീരിന്‍ പെരുമഴക്കാലം
നെടുവീര്‍പ്പിന്‍ കൊടുങ്കാറ്റില്‍
ജീവിതനൗക ആടിയുലയും കാലം
രോഗങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുമ്പോള്‍
മറവിതന്‍ മൂടുപടത്തിലകപ്പെട്ട്
മുന്നിലെ ശൂന്യതയിലേക്ക് കണ്ണും നട്ട്
മിഴിച്ചിരിക്കുന്ന കാലം വിദൂരമല്ല
ആരിലും സഹതാപമുണര്‍ത്തിടും
വാര്‍ദ്ധക്യകാലത്ത് പോലും
പഴുത്തിലക...