Home Authors Posts by ടി.ടി. പ്രഭാകരൻ

ടി.ടി. പ്രഭാകരൻ

0 POSTS 0 COMMENTS

ആർ.രാമചന്ദ്രൻ രചിച്ച കവിത

ആർ.രാമചന്ദ്രന്റെ കവിത നിശബ്‌ദതയുടെ മുഴക്കമാണ്‌. വാക്കുകളുടെ കനവും ഗുരുത്വവും അതിലുണ്ട്‌. ആ കവിതകളിൽ ധ്യാനിക്കുമ്പോൾ പ്രപഞ്ചലീലകളെക്കുറിച്ച്‌ ആരും സന്ദേഹികളാകും; കൂടുതൽ ചോദ്യങ്ങളിലേക്ക്‌ അതു നയിക്കും. അറിഞ്ഞതല്ല അറിവെന്ന അറിവിലെത്തും അസ്‌തിത്വത്തെക്കുറിച്ചുളള തീവ്രവേദനകളാണ്‌ രാമചന്ദ്രന്റെ കവിത പലപ്പോഴും നൽകുന്ന വായനാനുഭവം. ഭാഷകുറച്ച്‌, വരികൾ കുറച്ച്‌, വാക്കുക കുറച്ച്‌... ഈ കവി എഴുതി ; ചിലപ്പോൾ എഴുതാതെയായി. എങ്കിലും അത്‌ ‘ഒന്നുമില്ലൊന്നുമില്ല’ എന്ന്‌ മിടിച്ചു കൊണ്ടിരിക്കുന്നു - പ്രപഞ്ചതാളത്തിൽ. പ്...

തകഴി രചിച്ച അഞ്ചുപെണ്ണുങ്ങൾ

തകഴിയുടെ നോവലുകളിലൊന്ന്‌ എന്നതൊഴിച്ചാൽ പറയത്തക്ക സവിശേഷതകളൊന്നുമില്ലാത്ത ചെറിയൊരു കൃതിയാണിത്‌. പുരുഷന്റെ പിന്തുണയില്ലാതെ ജീവിതത്തെ നേരിടുന്ന ജാനകി എന്ന സ്‌ത്രീയുടെ വേദനകളും പ്രതീക്ഷകളുമാണ്‌ ഇതിലെ പ്രമേയം. കൂടപ്പിറപ്പുകൾ ചിന്നിച്ചിതറി പലവഴികളിൽ പോവുകയും കിടപ്പാടം പോലും അന്യാധീനമാവുകയും ചെയ്‌ത അവൾ പടർന്നേറാനാശിച്ച മരം പക്ഷേ അടിവേരുളളതായിരുന്നില്ല. എങ്കിലും പതറാതെ, ജീവിക്കുന്നു. നിശ്ചയദാർഢ്യമുളള ഒരു സ്‌ത്രീ ജീവിതത്തിന്റെ ചിത്രീകരണമാണിതെന്നു പറയാമെങ്കിലും പുതിയ സ്‌ത്രീപഠനങ്ങളുടെയും ഫെമിനിസ്‌റ്റ്‌ ചി...

തീർച്ചയായും വായിക്കുക