ടി.എസ്.പ്രസാദ്
തെച്ചിപ്പൂക്കളെല്ലാം മഞ്ഞനിറമാവുകയാണ്
ഉണ്ണിക്ക് ഏഴുവയസ്സ് കഴിഞ്ഞിരിക്കുന്നു. എന്റെ മകനാണ്. കണ്ണും കാതുമുറയ്‌ക്കുന്നതിന് മുൻപേ നഗരത്തിലെ ഏറ്റവും നല്ല ഇംഗ്ലീഷ് വിദ്യാലയത്തിൽ അയയ്‌ക്കപ്പെട്ടവനാണെങ്കിലും, അവനെക്കുറിച്ച് എനിക്ക് എന്നും ഉൽക്കണ്‌ഠയാണ്. ഇപ്പോൾ വിശേഷിച്ചും. അവന് ഏഴു വയസ്സ് കഴിഞ്ഞിരിക്കുകയാണല്ലോ. മാത്രമല്ല, ഗ്രീഷ്‌മാരംഭമാണ്. മകരക്കൊയ്‌ത്തും കഴിയാറായിരിക്കുന്നു. ഒരു പെൺകുഞ്ഞ് കൂടി വേണമെന്ന ഭാര്യയുടെ നിർബന്ധത്തിന് ഞാൻ വഴങ്ങാതിരുന്നതാണ്. മൽസരത്തിന്റെ ഈ കുത്തൊഴുക്കിൽ ഇവനെത്തന്നെ എങ്ങനെ കരകയറ്റുമെന്ന് ആശങ്കപ്പ...