ട്രീസ സ്‌റ്റെഫി
ഒരു ഡിസംബർ അവധിക്കാലത്ത്
അന്നും മരിയ അതിരാവിലെ എഴുന്നേറ്റു മരം കോച്ചുന്ന തണുപ്പ്. മലഞ്ചെരിവിലൂടെ നടന്ന് പള്ളിയിലേക്ക് പോവുകയാണവൾ പുതയ്‌ക്കാൻ കമ്പിളിയോ കാലിൽ ചെരിപ്പോ ഇല്ല. പള്ളിയിലെത്താനുള്ള തിടുക്കത്തിലാണവൾ. പള്ളിയിൽ ക്രിസ്‌തുമസ്സിനുള്ള ഒരുക്കങ്ങളാണ്. എല്ലാവരും നല്ല വസ്‌ത്രവും നല്ല ചെരിപ്പും ധരിച്ചിട്ടുണ്ട്. മരിയക്ക് അതിലൊന്നും അത്ര വലിയ താൽപര്യം തോന്നിയില്ല. മരിയ നന്നായി പഠിക്കും. ഉള്ള വസ്‌ത്രങ്ങൾ വൃത്തിയായി ധരിക്കും. ചെരിപ്പില്ലാത്തതിനും പഴകിയ വസ്‌ത്രങ്ങൾ ധരിക്കുന്നതിനും ചില കൂട്ടുകാരികൾ അവളെ കളിയാക്കാറുണ്...