Home Authors Posts by ടി.ആർ. പ്രേംകുമാർ

ടി.ആർ. പ്രേംകുമാർ

0 POSTS 0 COMMENTS
മൂഴിക്കുളത്ത്‌ താമസം, വയസ്‌ 52, അച്‌ഛൻ ടി.എൻ. രാമപൊതുവാൾ, അമ്മ സരസ്വതി പിഷാരസ്യാർ. മൂഴിക്കുളം ശാലയുടെ സജീവപ്രവർത്തകനാണ്‌. ചാലക്കുടിപ്പുഴ തീരത്ത്‌ മൂഴിക്കുളം ശാലയുടെ ജൈവകാമ്പസിന്റെ പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നു. എല്ലാവർഷവും പതിവായി മലയാളം കലണ്ടർ പുറത്തിറക്കുന്നുണ്ട്‌. ഭാര്യ - സുധാമണി എ.എൻ, മക്കൾ - വിനീത്‌, വിവേക്‌. മേൽവിലാസംഃ ഹരിത, മൂഴിക്കുളം, കുറുമശ്ശേരി. പി.ഒ, പിൻ - 683 579, എറണാകുളം ജില്ല. Address: Phone: 0484- 2470379, 9447021246.

മലയാളഭാഷയ്ക്കൊരു സ്മാരകം

മൂഴിക്കുളം ശാല 1187മാം ആണ്ടിലെ വട്ടെഴുത്ത് ലിപിയിലുള്ള പുതുവര്‍ഷ മലയാള കലണ്ടര്‍ ഒട്ടേറെ പുതുമകളോടെ പുറത്തിറക്കിയിരിക്കുന്നു. ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള മലയാള മാസങ്ങള്‍ ഉള്‍പ്പെടുന്ന അക്ഷരമലയാളം കലണ്ടര്‍ കൃഷി പഞ്ചാംഗമായ ഞാറ്റുവേല കലണ്ടര്‍, ഓരോ രാശിയിലും സൂര്യന്റെ സഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ള സംക്രാന്തി കലണ്ടര്‍, ഇഗ്ലീഷ് ഫൊണറ്റ്ക്സോടുകൂടിയ മലയാള അക്ഷരമാല അടങ്ങുന്ന അമ്മ മലയാളം കലണ്ടര്‍, എന്നിവ ഒരേ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വട്ടെഴുത്തു ലിപികള്‍ക്കു സമാനമായ സാധാരണ അക്കങ്ങളും...

നമുക്ക്‌ ചെയ്യാവുന്ന വളരെ ചെറിയ കാര്യങ്ങൾ

നമ്മുടെ വീട്ടിലെ, പറമ്പിലെ, കുടുംബത്തിലെ, ശരീരത്തിലെ പ്രകൃതിവിരുദ്ധമായ വസ്‌തുക്കൾ കണ്ടെത്തി അതിന്റെ പട്ടിക തയ്യാറാക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. വേണമെങ്കിൽ മാത്രം താഴെ പറയുംവിധം തരംതിരിക്കാം. 1. കാലക്രമത്തിൽ ഉപേക്ഷിക്കാവുന്നവ. 2. രണ്ടുവട്ടം ആലോചിച്ച്‌ ഉപേക്ഷിക്കാവുന്നവ. 3. ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്തവ. 4. നിലനിൽത്താവുന്നവ. 5. പുതിയതായി ചേർക്കപ്പെടേണ്ടവ. 6. പെട്ടെന്ന്‌ ഉപേക്ഷിക്കാവുന്നവ. ഇത്തരമൊരു തരംതിരിവ്‌ കാര്യങ്ങൾ മന്ദഗതിയിൽ ആക്കുമെന്നേയുള്ളൂ. ഭൂമി ആവശ്യപ്പെടുന്നത്‌ പെട്ടെന്നുള്ള...

നിലനിർത്താവുന്നവയും കൂട്ടിച്ചേർക്കപ്പെടേണ്ടവയും

പ്രകൃതിജീവിതക്രമത്തിൽ ഉപയോഗിക്കാവുന്ന എല്ലാ വസ്‌തുതകളും ഓരോ കുടുംബത്തിലും നിലനിർത്തുക തന്നെ വേണം. ചിലത്‌ ഒഴിവാക്കപ്പെടുമ്പോൾ ആവശ്യം വേണ്ടത്‌ കൂട്ടിച്ചേർക്കേണ്ടതായും വരും- (1) പായകൾ; തഴപ്പായും മെത്തപ്പായും (2) കോട്ടൺ പുതപ്പുകൾ (3) കോട്ടൺ വസ്‌ത്രങ്ങൾ (4) പഞ്ഞിക്കിടക്ക, തലയിണ (5) മരക്കട്ടിൽ, മേശ, കസേര, അലമാരികൾ, കാൽപ്പെട്ടികൾ, ബെഞ്ചുകൾ ഡസ്‌ക്കുകൾ, സ്‌റ്റൂളുകൾ.... (6) മരപ്പാത്രങ്ങൾ, മൺപാത്രങ്ങൾ (7) ഗ്ലാസുകൊണ്ടുള്ള ഭരണികൾ, ഡപ്പികൾ, കുപ്പികൾ, ഗ്ലാസുകൾ .... (8) അമ്മി, അരകല്ല്‌, ആട്ടുകല്ല്‌, ഉരൽ, തിരി...

പ്രകൃതി പാഠങ്ങൾ

പ്രകൃതിക്ക്‌ ഒരു നിയമമുണ്ട്‌. ആ നിയമം ശാശ്വതവുമാണ്‌. ഒരിക്കലും തെറ്റാത്ത നിയമം. ഈ നിയമങ്ങൾക്കകത്താണ്‌ പ്രപഞ്ചത്തിലെ സമസ്‌ത ചരാചരങ്ങളും. അതിനാണ്‌ സംതുലനം&ജൈവതാളം എന്നു പറയുന്നത്‌. സംതുലനാവസ്‌ഥ തകരുമ്പോഴാണ്‌ പ്രകൃതി അതിന്റെ സംഹാരരൂപങ്ങൾ പ്രകടമാക്കാൻ തുടങ്ങുന്നത്‌. കാറ്റ്‌ കൊടുങ്കാറ്റാകുന്നു, മഴ പേമാരിയാകുന്നു; തീ കാട്ടുതീ പോലെ മാരകമാകുന്നു; ചൂട്‌ കൊടുംചൂടാകുന്നു; മഞ്ഞ്‌ അതിശൈത്യമാകുന്നു; തിരമാല സുനാമിയാകുന്നു; ഭൂചലനങ്ങൾ ഭൂകമ്പങ്ങളാകുന്നു. ആഗോളതാപനം മൂലം കാലാവസ്‌ഥ വ്യതിയാനങ്ങൾ പ്രത്യ...

പ്രകൃതി – ഒരു സർവ്വകലാശാല

ഭൂമിയിലെ ഏറ്റവും മികച്ചതും വലുതും ആയ സർവ്വകലാശാലയാണ്‌ പ്രകൃതി. വൈസ്‌ ചാൻസലർ ഇല്ലാത്ത ഏക സർവ്വകലാശാല. ഫീസും ഡൊണേഷനും കാപ്പിറ്റേഷൻ ഫീസും ഒന്നുമില്ലാത്ത ഒരു പാഠശാല. ഒരു തുറന്ന പുസ്‌തകം. മഹാപുസ്‌തകം. പ്രകൃതിപുസ്‌തകത്തിലെ ഓരോ അക്ഷരവും പ്രകൃതിയിലെ ഓരോ ചരാചരങ്ങളാണ്‌. സാമ്പ്രദായിക അദ്ധ്യാപകരോ ചിട്ടവട്ടങ്ങളോ ഒന്നും ഇല്ലാത്ത ഒരു സ്വാഭാവിക പഠനകേന്ദ്രം. നമുക്കതിനെ പ്രകൃതിസ്‌കൂൾ എന്നു വിളിക്കാം. നമ്മുടെ ഓരോ സ്‌ക്കൂളും പ്രകൃതിസ്‌ക്കൂൾ പോലെ ആകണം. ഇവിടെ പ്രവേശനപരീക്ഷയോ, റാങ്കോ, ഗ്രേഡോ ഒന്നും ഉണ്ടാകില്ല....

മനുഷ്യൻ

കുട്ടികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ അറിയുന്നതിന്‌, എന്തെന്നാൽ നമ്മളാകുന്നു ഈ ഭൂമിയിലെ, ഒരർത്ഥത്തിൽ ഏറ്റവും വലിയ അനാവശ്യവസ്‌തു. നമ്മളും നമ്മൾ ഉണ്ടാക്കിവച്ചിരിക്കുന്ന ഓരോ കാര്യങ്ങളും തീർത്തും അനാവശ്യ വസ്‌തുക്കളാകുന്നു. ശരിക്കും പറയേണ്ടത്‌ ഇങ്ങനെയല്ല. ഭൂമിക്കു ഭാരങ്ങളാകുന്നു. ഭൂമിയുടെ കൊലയാളികൾ. നാഴികക്ക്‌ നാല്‌പതുവട്ടം സമാധാനപ്രാവുകളെ ആകാശത്തേക്ക്‌ (ആരുടെ ആകാശം, എന്ത്‌ ആകാശം), പറപ്പിച്ചുവിട്ടാൽ നമ്മൾ ബുദ്ധരാവില്ല. ആരാച്ചാർ മാത്രം. കൊലയാളികൾ മാത്രം. ആജീവനാന്തം ജയിലിൽ കിടക്കേണ്ടവർ. സൂര്യവെളി...

അടുക്കള

അടുക്കളയെ നിയന്ത്രിക്കുന്നത്‌ ഏത്‌ ഉപകരണമാണ്‌. ഫ്രിഡ്‌ജ്‌, രോഗപ്പെട്ടി, മോർച്ചറി, പ്രേതഭൂമി. അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌ - ഒരു വിപ്ലവമായിരുന്നു. വി.ടിക്കു നന്ദി. ഇന്ന്‌ അടുക്കളയിൽ നിന്ന്‌ ആശുപത്രിയിലേക്ക്‌. നമുക്കിത്രയധികം ആശുപത്രികൾ വേണ്ടതുണ്ടോ? രോഗം വിലകൊടുത്തു വാങ്ങുന്ന ഒരു ജനതയുണ്ടെങ്കിൽ നമുക്കു ചുറ്റും ഇതല്ല ഇതിനുമപ്പുറം പഞ്ചനക്ഷത്രസ്വഭാവത്തോടുകൂടിയ ആശുപത്രികൾ പെറ്റുപെരുകുക തന്നെ ചെയ്യും. ഒരു കാര്യം ഓർക്കുക. ആരോഗ്യമാസികകൾ, മറ്റു മാധ്യമങ്ങൾ ആരോഗ്യകാര്യങ്ങൾ ഇത്രയും ആവേശത്തോടെ ചർച...

വീട്‌ – (ഭാഗം-2)

മരണം പോലും പ്രകൃതിവിരുദ്ധമാക്കിയിരിക്കുന്നു. സൗകര്യങ്ങൾക്കു വേണ്ടി, തെറ്റായ വിശ്വാസങ്ങൾക്കുവേണ്ടി. പണ്ട്‌ നമ്മൾ ആറടി മണ്ണിന്റെ ജന്‌മിയും മണ്ണിലേക്കു പോകേണ്ടവനു(ളു) മായിരുന്നു. ഇന്നോ വെറും ചാരമായി മാറേണ്ടവൻ- ദീർഘനേരം നീണ്ടുനില്‌ക്കുന്ന കൊടിയ ചൂടിൽ മണ്ണും സൂക്ഷ്‌മജീവികളും ചത്ത്‌ ഭൂമിയുടെ ഘടന തന്നെ മാറുന്നു. കട ചെത്തിയ വാഴ വച്ച്‌ ഭൂമിയെ പരിഹസിക്കുന്നു. മണ്ണിനെ വീണ്ടും ഉർവ്വരമാക്കാനുള്ള ഒരു കായകല്‌പ ചികിത്സയായിരുന്നു വാഴനടലും തെങ്ങുവയ്‌ക്കലും. ആചാരത്തിന്റെ മറവിൽ ഇപ്പോൾ കടയില്ലാതാക്കി മാറ്റിയി...

വീട്‌ – (ഭാഗം-1)

നാം താമസിക്കുന്ന വീട്‌ നമ്മുടേതാണോ? ആധാരം നമ്മുടെ പേരിലാകാം. കരമടയ്‌ക്കുന്നുണ്ടാകാം. കൈവശാവകാശരേഖയുണ്ടാകാം. കെട്ടിടനികുതിയും ഭൂമിനികുതിയും കൃത്യമായി അടയ്‌ക്കുന്നുണ്ടാകും. എങ്കിലും വീട്‌ നമ്മുടെ അല്ലാതാകുന്നു. വിപണിയിലെ ഒരു സൂപ്പർമാർക്കറ്റ്‌ മാത്രമാകുന്നു നമ്മുടെ വീട്‌. നമ്മുടെ അടുക്കളയെ, പൂമുഖത്തെ, കിടപ്പറയെ, കുളിമുറിയെ, കക്കൂസിനെ, നമ്മുടെ ശരീരത്തെ, നമ്മുടെ വിചാരങ്ങളെ,സംസ്‌ക്കാരത്തെ, ആരോഗ്യത്തെ, വിദ്യാഭ്യാസത്തെ ഒക്കെ നിയന്ത്രിക്കുന്നത്‌ വിപണിയും അതിന്റെ അവാന്തര വിഭാഗങ്ങളുമാണ്‌. ഇപ്പോൾ ന...

ജീവിത പരീക്ഷണശാല

പ്രകൃതിപാഠങ്ങൾക്കനുസരിച്ച്‌ ജീവിക്കാനുള്ള ഒരിടം. പ്രകൃതി നാലുകെട്ടിൽ ഒരേ സമയം മൂന്നു കുടുംബങ്ങൾക്കു കഴിയാം. ഒരാഴ്‌ച നീണ്ടുനില്‌ക്കുന്ന ഒരു കോഴ്‌സാണ്‌ ജീവിതപരീക്ഷണശാലയിൽ നടക്കുന്നത്‌. ഭക്ഷണം, താമസം, ക്ലാസുകൾ, യാത്രകൾ, യോഗ, ധ്യാനം, സംഗീതം, കൃഷിപ്പണികൾ, പ്രകൃതിനിരീക്ഷണം, ജലയാത്രകൾ, സൈക്കിൾ സവാരി തുടങ്ങിയവ കോഴ്‌സിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ച്‌ ഫീസൊന്നുമില്ല. പ്രകൃതിപാഠങ്ങൾ എന്ന പുസ്‌തകം (30 രൂപ) 60 കോപ്പി എടുക്കുന്നവർക്കാണ്‌ ജീവിത പരീക്ഷണശാലയിൽ പ്രവേശനം ലഭിക്കുക. 60 പുസ്‌തകങ്ങൾക്ക്‌ 1800 രൂപ....

തീർച്ചയായും വായിക്കുക