ടി.ആർ. ജോർജ്ജ്
ഇനിയും
ഝടുതിയിൽ വന്ന മാറ്റങ്ങളുടെ മഹാമാരിയിൽ ജന്‌മനാടിന്റെ പഴയ കിടപ്പ് ഓർമ്മയുടെ ഭൂതകണ്ണാടിവച്ച് കണ്ടുപിടിക്കാൻ കണ്ടാലറിയാത്ത ആളുകളുടെ വണ്ടപ്പരപ്പിൽമുങ്ങി ഒരു പരിചയക്കാരന്റെ ചിരിപോലും കാണാതെ ഏതെങ്കിലും അംബരചുംബിയായ കെട്ടിടത്തിന്റെ കൊടുമുടിയിലേക്കു കയറി നഗരപ്പടർപ്പുകളെ വിസത്‌രിച്ചൊന്നുനോക്കി യന്ത്രമനുഷ്യരുടെ കൂക്കുവിളികേട്ട് മുള്ളൻപന്നിയും ഈനാംപേച്ചിയും മരപ്പട്ടിയും ഇപ്പഴും ഈ നിലങ്ങളിൽ വാഴുന്നുവെന്ന് വിശ്വസിച്ച് അപ്പൂപ്പൻ താടിയായി അലഞ്ഞു പറന്ന് ആകാശം ഒടിഞ്ഞു വീണിരുന്ന ഒഴിഞ്ഞ പറമ്പുകളിൽച്ചെന്ന് ഓട...
ഇഷ്‌ടദാനം
ക്രൂരമാം പകലിന്റെ കൊടുംചതിയിൽ പൂപ്പലുപിടിച്ച പട്ടുമെത്തയിൽ നിന്റെ സനാതന സ്‌നേഹത്തിനാത്മ ബലി. പർവ്വതമുകുളമായ മുലകളിലും തെച്ചിപ്പഴച്ചുണ്ടിലും എന്റെ പരാക്രമം നിറഞ്ഞ പൽചക്രത്തിൻ തേരോട്ടം. ഹാ...എത്ര വിശുദ്ധമായിരുന്നു കുയിലുകൾ കൂകുന്ന കുഗ്രാമത്തിലെ പേരാലുപോലെ വിടർന്ന നിന്നരക്കെട്ട്. ഒരറ്റനിമിഷത്തെ പെരുമീൻ ചാട്ടത്തിൽ വെട്ടിയിട്ട അഭിമാനത്തിൻ പഴ്‌ത്തടിപോലെ അന്നത് തുണ്ടം തുണ്ടമായി. എന്നിട്ടും നീ ദേഷ്യപ്പെട്ടില്ല. പൊട്ടിത്തെറിച്ചില്ല. സത്രഭിത്തിയിലെ അശ്ലീല ചിത്രത്തിനു അടിക്കുറിപ്പെഴുതാൻ ശുദ്ധസാഹിത്യത്തില...
അഭ്യാസം
കരിമഴ പെയ്യും നഗരവനത്തിൽ തെന്നുന്ന നിരത്തിൽ വായുവേഗത്തിൽ ബൈക്കോടിച്ച് പലവിചാരത്തിൽ പതിവുയാത്ര. കുഴപ്പം പിടിച്ച ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാനുള്ള മഹായജ്ഞം. കാളക്കൂറ്റൻമാരായ ലോറിയേയും ബസ്സിനേയും വെട്ടിച്ചൊരുനീക്കം. പെട്രോളിന്റേയും ഡീസലിന്റേയും കട്ടിപ്പുകയിൽ കണ്ണുകാണാതെ തൃക്കണ്ണുതുറന്നു നോട്ടം. പക്ഷികളെപ്പോലെ പറക്കുന്ന മനുഷ്യരെ ചിലപ്പോൾ ഉള്ളിൽ വിചാരിച്ച് ജീവിച്ചിരിക്കുന്ന നിമിഷങ്ങളെ ഉത്‌കണ്‌ഠയുടെ കൊടുവാളുകൊണ്ട് വെട്ടിപിളർത്തി മുറുകുന്ന വേഗതയിൽ ബൈക്കുമായി ആകാശത്തേക്കു താനെയുള്ള ...