ടി.പി.വിനോദ്
സ്‌റ്റെതസ്‌ക്കോപ്പ്
വെളളത്തിന്റെ ഒരു തുളളി ഇലപ്പച്ചയിൽനിന്ന് വേർപ്പെടുന്ന ശബ്‌ദത്തിൽ ഞാൻ നിന്നെ സ്വപ്‌നം കാണുന്നു ദൈവം ഒരു ബാക്‌ടീരിയയോട് സംസാരിക്കുന്ന സ്വരത്തിൽ നീയെന്നെ ഉമ്മ വെയ്‌ക്കുന്നു. പകൽ മുഴക്കത്തിലേക്ക് പിൻമടങ്ങും മുമ്പ് നമ്മുടെ ഉറക്കം ഒത്തുതീർക്കപ്പെടുന്നു. മൗനത്തിന്റെ അതേ ആഴങ്ങളിൽ ഓർമ്മയുടെ കുഴിബോംബുകൾ നമ്മൾ പാകിയതെന്തിനാവാം? പച്ചമണ്ണിൽ വെയിൽ വീഴുന്ന ഒച്ചപോലും നമ്മെ ഉണർത്തുമെന്നറിഞ്ഞിട്ടും.... Generated from archived content: poem2_mar1_06.html Aut...
കൂട്ടുകാഴ്‌ചയുടെ കൊളാഷ്
എഴുത്തുകാരൻ, വായനക്കാരൻ, സാഹിത്യകൃതി എന്നിവ സ്ഥിതി ചെയ്യേണ്ടുന്ന അക്ഷങ്ങളെയും നിർദ്ദേശാങ്കങ്ങളെയും കുറിച്ചുളള നിലവിലുളള സങ്കല്പങ്ങളെ ഈ നോവൽ ഫലപ്രദമായി അട്ടിമറിക്കുന്നു. സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ സാഹിത്യരചനകളെ സംബന്ധിച്ചു നവീനമായ ബോദ്ധ്യങ്ങളുടെ ആവശ്യകതയെ സൂചിപ്പിക്കുന്നു, ഈ കൃതി. ഭാവനയെ ഏതൊക്കെ സ്ഥലകാലപരിസരങ്ങളിലേക്കു മാറ്റിമാറ്റി സന്നിവേശിപ്പിക്കുമ്പോഴും ഒരു എഴുത്തുകാരന്റെ ഭാഷ അതിന്റെ അടിസ്ഥാനപരമായ സൂക്ഷ്‌മ ജൈവസ്വഭാവത്തെ കൈവിടുന്നില്ല എന്നതിന് നമ്മുടെ മുന്നിൽ എത്രയെങ്കിലും ഉദാഹ...