ടി.പി.ശാസ്തമംഗലം
സംബോധനയുടെ പ്രണേതാവ്
കവിതയില്‍ ഗാനവും ഗാനത്തില്‍ കവിതയും സമ്യക്കായി ഇണക്കിയ കവിയാണ് വയലാര്‍ രാമവര്‍മ. അദ്ദേഹത്തിന്റെ അതിവിപുലമായ ഗാനപ്രപഞ്ചത്തിലെ അത്ഭുതാവഹമായ വസ്തുത അവയിലെ സംബോധനാ രൂപങ്ങളാണ്. പേരു ചൊല്ലിയുള്ള വിളിയെന്നോ മറ്റോ അര്‍ഥം പറയാവുന്ന സംബോധന അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. ഗാനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും വന്ന സംബുദ്ധി ഒരു ന്യൂനതയേയല്ല. മറിച്ച്, രചനയുടെ രസതന്ത്രം ആ വഴിക്കാണ്. വരികളിലെ ഉജ്വലമായ കാവ്യ പ്രവാഹത്താല്‍, വേണ്ടവിധം അത് തിരച്ചറിഞ്ഞില്ലെന്നു മാത്രം. Generated from...
സംസ്കാരത്തിന്റെ കൂരിരുട്ട്
മലയാളിയുടെ സംസ്കാരത്തിന് യോജിക്കാത്ത ‘എടാ’ എന്ന വിളി ഇപ്പോൾ ഗാനങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ നമ്മുടെ കാവ്യസംസ്കാരമാകട്ടെ താഴെയുളളവരെപ്പോലും ‘എടാ’ എന്നു വിളിക്കാൻ അനുവദിക്കാത്തവിധം പരിപാവനമാണുതാനും. മഹാകവി കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യിൽ തന്റെ ഭർത്താവിന്റെ അനുജനായ ലക്ഷ്മണനെ താൻ ശാസിക്കാനിടയായ ഒരു സന്ദർഭത്തെക്കുറിച്ച് സീത ചിന്തിക്കുന്നു. അതിങ്ങനെയാണ്ഃ ‘കനിവാർന്നനുജാ പൊറുക്ക ഞാൻ നിനയാതോതിയ കൊളളിവാക്കുകൾ അനിയന്ത്രിതമായ് ചിലപ്പൊഴീ മനമോടാത്ത കുമാർഗ്ഗമില്ലെട...